Daily News
ഐസുകൊണ്ടു തലോടി തുടങ്ങാം ഫ്രഷ് ഡേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Nov 28, 09:28 am
Friday, 28th November 2014, 2:58 pm

skin-icingരാവിലെ ഉണര്‍ന്നയുടന്‍ ഫ്രഷ് ആയി തോന്നണമോ? ഐസ് ഉപയോഗിച്ചാല്‍ മതി. എന്തിനെന്നല്ലേ? ഐസ് ക്യൂബ് എടുത്ത് മുഖത്ത് തലോടുക. സൗന്ദര്യം കൂടുമെന്ന് മാത്രമല്ല ഉന്മേഷവും വര്‍ധിക്കും.

ആദ്യം ഒരു സ്‌ക്രബ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുക.

മൃദുവായ തുണിയില്‍ പൊതിഞ്ഞ് ഒന്നോ രണ്ടോ ഐസ് ക്യൂബുകള്‍ എടുക്കുക.

താടിയില്‍ തുടങ്ങി കവിളിലൂടെ തലയിലേക്കും അവിടെ നിന്നും വൃത്താകൃതിയിലും തലോടുക.

കണ്ണുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുക.

10മിനുറ്റിലധികം സ്‌കിന്നിന്റെ ഒരു ഭാഗത്തും ഐസ്‌ക്യൂബ് വയ്ക്കാതിരിക്കുക.