'പാക് നേതാക്കളുടെ പ്രസ്താവന നിരുത്തരവാദപരം'; പ്രതിഷേധമറിയിച്ച് ഇന്ത്യ
Kashmir Turmoil
'പാക് നേതാക്കളുടെ പ്രസ്താവന നിരുത്തരവാദപരം'; പ്രതിഷേധമറിയിച്ച് ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th August 2019, 5:24 pm

ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ പാക് നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനയില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ. നിരുത്തരവാദപരമായ പ്രസ്താവനകളാണ് പാകിസ്താന്‍ നടത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാക് മന്ത്രി ഷിരീന്‍ മസാരി ഐക്യരാഷ്ട്രസഭയ്ക്ക് അയച്ച് കത്തിന് കടലാസിന്റെ വിലപോലുമില്ലെന്നും വിദേശ കാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പ്രതികരിച്ചു. ആശങ്കാജനകമായ സാഹചര്യമുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും രവീഷ് കുമാര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വ്യോമപാതകള്‍ അടച്ചെന്ന് ഇന്ത്യയെ പാകിസ്ഥാന്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പാകിസ്ഥാന്റെ മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് ഇന്ത്യക്ക് അറിവുണ്ടായിരുന്നു. ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ ഇന്ത്യ സംയമനത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘പാകിസ്താന്‍ ഭീകരവാദത്തെ ഭരണകൂട നയമായി ഉപയോഗിക്കുന്നുണ്ടെന്ന് അറിയാം. അതില്‍ ഞങ്ങള്‍ ആശങ്കയറിയിച്ചിട്ടുണ്ട്. കശ്മീരില്‍
ഏതെങ്കിലും ആശുപത്രിയില്‍ മരുന്നുകള്‍ക്ക് ക്ഷാമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആരുടേയും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല, വെടിവെപ്പ് ഉണ്ടായിട്ടില്ല. ക്രമേണ പുരോഗതി കൈവരിക്കുകയാണ്.’ രവീഷ്‌കുമാര്‍ പ്രതികരിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധം നടക്കാന്‍ സാധ്യതയുണ്ടെന്ന് പാക് റെയില്‍വേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദ് അറിയിച്ചിരുന്നു. ഒക്ടോബറിലോ അതിനടുത്ത മാസങ്ങളിലോ ഇന്ത്യയും പാകിസ്താനും തമ്മില്‍ പൂര്‍ണതോതിലുള്ള യുദ്ധം ഉണ്ടാകുമെന്നും അദ്ദേഹം
ട്വീറ്റ് ചെയ്തിരുന്നു.