സാന്‍ഡിയാഗോ: മാസ്‌ക് ധരിക്കാത്തതിനാല്‍ ഭക്ഷണം വിളമ്പാനാവില്ലെന്ന് പറഞ്ഞ ഹോട്ടല്‍ ജീവനക്കാരനെ അഭിനന്ദനങ്ങളാല്‍ പൊതിഞ്ഞ് ലോകത്തെ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍. സാന്‍ഡിയാഗോവിലെ സ്റ്റാര്‍ബക്‌സ് സെന്ററിലെ ജീവനക്കാരനാണ് മാസ്‌ക് ധരിക്കാത്തതിനാല്‍ ഭക്ഷണം വിളമ്പില്ലെന്ന് നിലപാടെടുത്തത്.
ആംബെര്‍ ലിന്‍ ഗില്‍സ് എന്ന യുവതിയാണ് മാസ്‌ക് ധരിക്കാതെ സ്റ്റാര്‍ബക്‌സിലെത്തിയത്. ലെനിന്‍ ഗുറ്റെറസ് എന്ന ജീവനക്കാരനാണ് ഭക്ഷണം വിളമ്പാന്‍ കഴിയില്ലെന്ന് പറഞ്ഞത്. തനിക്ക് ഇങ്ങനെ ഒരനുഭവമുണ്ടായി എന്ന് പറഞ്ഞ് ആംബെര്‍ ലിന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു. ഇതിനെ തുടര്‍ന്ന് സംഭവം ചര്‍ച്ചയാവുകയും വൈറലാവുകയും ചെയ്തു.
ഇതിനെ തുടര്‍ന്ന് ലെനിന്‍ ഗുറ്റെറസിന്റെ നിലപാടാണ് ശരി എന്ന നിലപാടാണ് കൂടുതല്‍ പേരും സ്വീകരിച്ചത്. തുടര്‍ന്ന് ലെനിന്‍ ഗുറ്റെറസിന്റെ നിലപാടിനെ ശരിവെച്ച് അദ്ദേഹത്തെ അഭിനന്ദിക്കാന്‍ ടിപ്പ് നല്‍കണമെന്നാവശ്യപ്പെട്ട് പ്രചരണവും ആരംഭിച്ചു.
ഇതിനെ തുടര്‍ന്ന് 44 ലക്ഷം രൂപയാണ് ലെനിന്‍ ഗുറ്റെറസിന് നെറ്റിസണ്‍സ് നല്‍കിയത്. ഇപ്പോഴും പണം വന്നു കൊണ്ടിരിക്കുകയാണ്.
ഡാന്‍സ് വളരെയേറെ ഇഷ്ടപ്പെടുന്നയാളാണ് ലെനിന്‍ ഗുറ്റെറസ്. നല്ലൊരു ഡാന്‍സറാവുക എന്നതാണ് ലെനിന്‍ ഗുറ്റെറസിന്റെ അഭിലാഷവും. അതിന് വേണ്ടി ഇപ്പോള്‍ ലഭിച്ച തുക ഉപയോഗിക്കുമെന്ന് ലെനിന്‍ ഗുറ്റെറസ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ