| Friday, 3rd May 2019, 3:05 pm

'സ്റ്റാര്‍ വാര്‍സ്' താരം പീറ്റര്‍ മേഹ്യൂ അന്തരിച്ചു; മരണവാര്‍ത്ത പുറത്തുവിടുന്നത് മൂന്നുദിവസത്തിനുശേഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: സ്റ്റാര്‍ വാര്‍സ് എന്ന വെബ് സിരീസിലൂടെ പ്രശസ്തനായ നടന്‍ പീറ്റര്‍ മേഹ്യൂ (74) അന്തരിച്ചു. ടെക്‌സാസിലെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. 1977 മുതല്‍ 2015 വരെ സ്റ്റാര്‍ വാര്‍സിലെ ‘ചുബാക്കാ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പീറ്ററായിരുന്നു.

ഏപ്രില്‍ 30-ന് അന്തരിച്ച അദ്ദേഹത്തിന്റെ മരണവാര്‍ത്ത അദ്ദേഹത്തിന്റെ തന്നെ ട്വിറ്റര്‍ അക്കൗണ്ടില്‍ക്കൂടി ഇന്നാണ് കുടുംബം അറിയിക്കുന്നത്.

പീറ്ററിന്റെ രോമാവൃതമായ ശരീരമുള്ള കഥാപാത്രം പ്രേക്ഷകപ്രീതി നേടിയിരുന്നു. പീറ്ററിനുശേഷം ജോനാസ് സോടാമോ ആണ് 2017-ല്‍ പുറത്തിറങ്ങിയ ‘ദ ലാസ്റ്റ് ജെഡി’ല്‍ ചുബാക്കായായത്.

സ്റ്റാര്‍ വാര്‍സില്‍ 2015-ല്‍ പുറത്തിറങ്ങിയ ‘ദ ഫോര്‍സ് അവൈക്ക്‌നസി’ലാണ് പീറ്റര്‍ അവസാനമായി അഭിനയിച്ചത്.

സിനിമകള്‍ക്കു പുറമേ ഒട്ടേറെ ടെലിവിഷന്‍ സീരീസുകളിലും അദ്ദേഹം വേഷമിട്ടിരുന്നു. സ്റ്റാര്‍ വാര്‍സ്, ദ എംപയര്‍ സ്‌ട്രൈക്ക്‌സ് ബാക്ക്, റിട്ടേണ്‍ ഓഫ് ദ ജെഡി, റിവെഞ്ച് ഓഫ് സിത്, ദ ഫോര്‍സ് അവൈക്ക്‌നസ് എന്നിവയാണ് പീറ്റര്‍ അഭിനയിച്ച പ്രശസ്തമായ സ്റ്റാര്‍ വാര്‍സ് സിനിമകള്‍.

6 അടി 6 ഇഞ്ച് ഉള്ള ഡേവിഡ് പ്രോസിനെയാണ് സംവിധായകന്‍ ജോര്‍ജ് ലൂക്കാസ് ചുബാക്കാ കഥാപാത്രമായി തീരുമാനിച്ചിരുന്നത്. പിന്നീട് ഡാര്‍ത്ത് വേഡര്‍ കഥാപാത്രത്തിലേക്ക് പ്രോസിനെ മാറ്റുകയായിരുന്നു. ഇതിനുശേഷമാണ് 7 അടി 2 ഇഞ്ച് ഉള്ള പീറ്ററിലേക്ക് എത്തിച്ചേര്‍ന്നത്. അങ്ങനെ വീല്‍ച്ചെയര്‍ ബന്ധിതനായ പീറ്റര്‍  ഉയരമുള്ള ചുബാക്കാ കഥാപാത്രമായി മാറുകയായിരുന്നു എന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നു.

സാമൂഹികപ്രവര്‍ത്തകന്‍ കൂടിയായിരുന്ന പീറ്റര്‍ വെനസ്വേലയിലെ കുട്ടികള്‍ക്കു ഭക്ഷണവും ഇതരസാധനങ്ങളും എത്തിച്ചുകൊടുക്കുന്ന ഒരു സന്നദ്ധസംഘടന സ്ഥാപിച്ചിരുന്നു.

ഭാര്യ ആന്‍ജിയും മൂന്നുമക്കളും അടങ്ങിയതാണ് പീറ്ററിന്റെ കുടുംബം.

We use cookies to give you the best possible experience. Learn more