Sports News
മൊത്തം 74 മത്സരങ്ങള്‍, എന്നാല്‍ ഒരിക്കലും മിസ് ചെയ്യാന്‍ പാടില്ലാത്ത 10 മത്സരങ്ങളില്‍ രാജസ്ഥാനില്ല; ഐ.പി.എല്ലിലെ ബിഗ് ടെണ്‍ മത്സരങ്ങള്‍ പുറത്ത് വിട്ട് സ്റ്റാര്‍ സ്‌പോര്‍ട്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 18, 04:04 am
Tuesday, 18th February 2025, 9:34 am

ഏറെ ആവേശത്തോടെയാണ് ഐ.പി.എല്ലിന്റെ 18ാം സീസണിന് വേണ്ടി ആരാധകര്‍ കാത്തിരിക്കുന്നത്. ടൂര്‍ണമെന്റിന് മുന്നോടിയായി ബി.സി.സി.ഐ മത്സരങ്ങളുടെ സമയക്രമങ്ങള്‍ പുറത്തുവിട്ടിരുന്നു. 2025 മാര്‍ച്ച് 22നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.

ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയാണ് നേരിടുന്നത്.

ഉദ്ഘാടന മത്സരത്തില്‍ കൊമ്പന്‍മാര്‍ ഏറ്റുമുട്ടുമ്പോള്‍ ഏറെ ആവേശത്തിലാണ് ആരാധകര്‍. സീസണില്‍ 13 വേദികളിലായി ആകെ 74 മത്സരങ്ങളാണ് നടക്കുക. അതില്‍ 12 ഡബിള്‍-ഹെഡറുകള്‍ ഉള്‍പ്പെടുന്നു. ടൂര്‍ണമെന്റിലെ ഫൈനല്‍ മത്സരം മെയ് 25ന് കൊല്‍ക്കത്തയിലാണ് നടക്കുന്നത്.

എന്നാല്‍ ആരാധകര്‍ ഒരിക്കലും മിസ് ചെയ്യാന്‍ പാടില്ലാത്ത ബിഗ് ടെണ്‍ മാച്ച് ലിസ്റ്റ് പുറത്ത് വിട്ടിരിക്കുകയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ്. പട്ടികയില്‍ ആദ്യം ഇടം നേടിയത് ഉദ്ഘാടന മത്സരമാണ്. മാര്‍ച്ച് 22ന് ഡിഫന്റിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ് നേരിടുക.  ലിസ്റ്റിലെ എല്ലാ മത്സരങ്ങളും വൈകിട്ട് 7:30ന് നടക്കുന്നതാണ്.

ലിസ്റ്റില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളാണ് ഇടം നേടിയത്.

രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്‌സ്, ദല്‍ഹി ക്യാപ്പിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സ് എന്നീ ടീമുകളാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ബിഗ് ഗെയ്മില്‍ ഇടം നേടാത്ത മറ്റ് ടീമുകള്‍.

 

Content Highlight: Star Sports Reveled 10 Biggest Matches In IPL 2025