| Sunday, 5th July 2020, 3:04 pm

അമ്മയുടെ യോഗം ചേരുന്നത് കണ്ടെയ്ന്‍മെന്റ് സോണില്‍; വാര്‍ത്ത പുറത്തായതോടെ ഹോട്ടലടക്കാന്‍ നിര്‍ദേശിച്ച് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: താര സംഘടനയായ അമ്മയുടെ യോഗം ചേരുന്നത് കണ്ടെയ്ന്‍മെന്റ് സോണില്‍. സംഭവം ചര്‍ച്ചയായതോടെ ഹോട്ടല്‍ അടയ്ക്കാന്‍ നിര്‍ദേശിച്ച് പൊലീസ്.

കൊച്ചിയിലെ ഹോളിഡേ ഇന്‍ എന്ന ഹോട്ടലിലാണ് താരസംഘടനയുടെ യോഗം ചേര്‍ന്നിരിക്കുന്നത്. യോഗം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതായി ന്യൂസ് 18 മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു.

എം.എല്‍.എമാരായ മുകേഷും കെ.ബി ഗണേശ് കുമാറും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മൂന്നു മണിക്ക് താര സംഘടന മാധ്യങ്ങളെ കണ്ട് യോഗ തീരുമാനം അറിയിക്കുമെന്ന് പറഞ്ഞിരുന്നു. അതിനിടയിലാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ യോഗം നടക്കുന്നത് സംബന്ധിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് വരുന്നവരെ ക്വാറന്റീന്‍ ചെയ്യുന്ന ഹോട്ടലാണിതെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്ത പുറത്തായതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇടപെടല്‍.

അതേസമയം കണ്ടെയ്ന്‍മെന്റ് സോണിന് പുറത്ത് നാഷണല്‍ ഹൈവേയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമായതു കൊണ്ടാവാം യോഗം ചേര്‍ന്നതെന്ന് മേയര്‍ സൗമിനി ജെയ്ന്‍ പറഞ്ഞു. അതേസമയം യോഗം ചേരാന്‍ പാടില്ലാത്ത അവസരത്തില്‍ അതിന് അനുവദിക്കില്ലെന്നും മേയര്‍ വ്യക്തമാക്കി.

കണ്ടെയ്ന്‍മെന്റ് സോണിന്റെ പരിധിക്കകത്താണോ ഹോട്ടല്‍ നില്‍ക്കുന്നതെന്ന് പരിശോധിച്ച ശേഷം നടപടികളിലേക്ക് നീങ്ങുമെന്നും അവര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more