|

 ബില്ലുകള്‍ മാസത്തവണകളായി അടക്കാന്‍ പദ്ധതിയുമായി സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രോഗികള്‍ക്കും ആശ്രിതര്‍ക്കും ആശ്വാസമാകുന്ന പദ്ധതിയുമായി സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍. “സ്‌കീം സീറോ” എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പ്രകാരം ആശുപത്രി ബില്ല് ഇനി മുതല്‍ മാസത്തവണകളായി തീര്‍ത്തും പലിശ രഹിതമായി അടയ്ക്കമെന്ന് സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍ അവകാശപ്പെട്ടു.

ഇത്തരത്തില്‍ ഒരു പദ്ധതി കേരളത്തില്‍ ആദ്യമായാണ് ഒരു മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ അവതരിപ്പിക്കുന്നതെന്നാണ് ഹോസ്പിറ്റല്‍ അധികൃതര്‍ പറയുന്നത്്. അപ്രതീക്ഷിതമായി ഉണ്ടാവുന്ന ആശുപത്രി ചിലവുകള്‍ ജനങ്ങളില്‍ ഉണ്ടാക്കുന്ന പരിഭ്രാന്തിയും സാമ്പത്തിക പ്രയാസങ്ങളും പരിഹരിക്കുകയെന്നതാണ് ഈ സ്‌കീമിന്റെ ഉദ്ദേശ്യലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു.

പ്രശസ്ത ധനകാര്യസ്ഥാപനമായ ബജാജ് ഫിന്‍സെര്‍വുമായി കൈകോര്‍ത്താണ് സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. 8000 രൂപ മുതല്‍ 5 ലക്ഷം രൂപവരെയുള്ള ആശുപത്രി ബില്ലുകള്‍ ഈ പദ്ധതി പരിധിയില്‍പ്പെടുമെന്നും . വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ സ്‌കീം സീറോയുടെ ഉപഭോക്താക്കളാവാമെന്നും സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍ അധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

“ഇന്‍ഷുറന്‍സ് പരിരക്ഷ പൊതുവേ കുറവുള്ള നമ്മുടെ നാട്ടില്‍ ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കുവാനുള്ള ഒരു വഴി തേടിയതിന്റെ ഫലമായാണ് ഈ പദ്ധതി. ഏത് ആശുപത്രി ചിലവുകള്‍ക്ക് വേണ്ടിയും ഈ പദ്ധതി ഉപയോഗിക്കാമെങ്കിലും അടിയന്തിര ശസ്ത്രക്രിയകള്‍, കാര്‍ഡിയാക് ആന്‍ജിയോപ്ലാസ്റ്റി, വാഹനാപകടങ്ങള്‍ കൊണ്ടുള്ള ആശുപത്രി ചിലവുകള്‍ എന്നിവയ്ക്കാണ് ഇത് കൂടുതല്‍ ഉപകാരപ്രദമാകുക” എന്ന് പദ്ധതി വിശദീകരിച്ച്് കൊണ്ട് സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുള്ള ചെറയക്കാട്ട് പറഞ്ഞു.

സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. നാലകത്ത് ഷുഹൈബ് കാദര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ദീപക് സേവ്യര്‍, ബജാജ് ഫിന്‍സെര്‍വ് ഡെപ്യൂട്ടി റീജണല്‍ സെയില്‍സ് മാനേജര്‍ എസ്. ബാലാജി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Latest Stories