ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഹാംസ്ട്രിങ്ങിന് പരിക്കേറ്റ രവീന്ദ്ര ജഡേജ തിരിച്ചുവരുമെന്നാണ് പുതിയ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. അടുത്തിടെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ട ജഡേജയുടെ ഒരു വീഡിയോ ഇപ്പോള്‍ വൈറലാകുന്നുണ്ട്. താരം വേഗതയില്‍ ഓടുന്നത് വീഡിയോയില്‍ ദൃശ്യമാണ്.
താരത്തിന്റെ മാറ്റം ഫീല്‍ഡിലേക്ക് മടങ്ങിയെത്താനുള്ള സൂചന ആണെന്ന് ആരാധകര്‍ പറയുന്നുണ്ട്. എന്നാല്‍ താരത്തിന്റെ മടങ്ങിവരവിനെ സംബന്ധിച്ച് ബി.സി.സി.ഐ അധികൃതര്‍ ഒന്നും അറിയിച്ചിട്ടില്ല.
ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റിലെ നാലാം ദിവസം സിംഗിള്‍ എടുക്കുന്നതിനിടെ ക്രീസില്‍ വീണ് പരിക്കു പറ്റുകയായിരുന്നു താരത്തിന്.
ഇപ്പോള്‍ പുറത്തുവന്ന പരിശീലന വീഡിയോയില്‍ താരം പെട്ടെന്ന് സുഖം പ്രാപിക്കുമെന്ന പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. ജഡേജ തന്റെ വീഡിയോക്കൊപ്പം ഒരു അടിക്കുറിപ്പും ഇട്ടിരുന്നു.
.’I’ma rider! don’tgiveup എന്നായിരുന്നു അത്. ഇത് താരത്തിന്റെ തിരിച്ചുവരവിനെ സൂചിപ്പിക്കുന്നുണ്ട്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജഡേജയുടെ അസാന്നിധ്യം വലിയ വെല്ലുവിളിയാണ്. ആദ്യ ടെസ്റ്റില്‍ താരം 87 റണ്‍സിന്റെ നിര്‍ണായകപ്രകടനം ആണ് കാഴ്ചവച്ചത്. രണ്ട് ഇന്നിങ്‌സുകളില്‍ നിന്ന് താരം 5 വിക്കറ്റുകളും നേടിയിരുന്നു.
രണ്ടാം ടെസ്റ്റില്‍ കെ.എല്‍. രാഹുലിന്റെ അഭാവവും ഇന്ത്യയെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. വിരാട് കോഹ്‌ലി യെയും ഷമിയെയും നഷ്ടപ്പെട്ടത് മറ്റൊരു തിരിച്ചടിയാണ്. സര്‍ഫ്രാസ് ഖാന്‍. വാഷിങ്ടണ്‍ സുന്ദര്‍, സൗരഭ് കുമാര്‍, ധ്രുവ് ജുറല്‍ എന്നിവര്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെ നേരിടാന്‍ മികച്ച സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും അക്‌സര്‍ പട്ടേലും രവിചന്ദ്രന്‍ അശ്വിനുമാണ് ഇന്ത്യയുടെ വജ്രായുധം.