നൂറ്റമ്പതു ദിവസങ്ങളായി ആദിവാസികള്‍ ന്യായമായ ആവശ്യങ്ങള്‍ക്കായി സെക്രട്ടറിയേറ്റ് പടിക്കല്‍ നില്‍പ്പ് സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ വിഷയത്തില്‍ കേരളത്തിന്റെ പൊതു മനസാക്ഷി മൗനം പാലിക്കുകയാണെന്നു തന്നെ പറയണം. കാരണം ഇപ്പോഴും അവര്‍ നില്‍പ്പ് സമരം തുടരുകയാണെന്നതു തന്നെ.
നില്‍പ്പ് സമരത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന അലംഭാവത്തിനെതിരെ ഫേസ്ബുക്ക് കൂട്ടായ്മകള്‍ രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിന്റെ സാംസ്‌കാരിക മഹത്വം ലോകത്തിന് മുന്നില്‍ വെളിവാക്കുന്ന ചലച്ചിത്രോത്സവ നഗരിയാണ് നില്‍പ്പ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ അവര്‍ തിരഞ്ഞെടുത്തത് എന്നത് പ്രശംസനീയമായ കാര്യമാണ്.. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കാളികളാകുന്ന ഐ.എഫ്.എഫ്.കെ ഉദ്ഘാടന ചടങ്ങില്‍ നിന്നു കൊണ്ട് പ്രതിഷേധിക്കാനാണ് ഫേസ്ബുക്ക് കൂട്ടായ്മകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.. ബാനറുകളും പ്ലക്കാര്‍ഡുകളും കയ്യിലേന്തി അവര്‍ നില്‍ക്കും നില്‍പ് സമരത്തോടൊപ്പം.
ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട നില്‍പ്പ് ഐക്യദാര്‍ഢ്യ സമരാഹ്വാനം സംബന്ധിച്ച് കേരളത്തില്‍ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഡൂള്‍ന്യൂസിനോട് പ്രതികരിക്കുന്നു….…
അടുത്തപേജില്‍ തുടരുന്നു
സി.കെ ജാനു
ഓരോരുത്തരും അവര്‍ക്ക്യുക്തമായ രീതിയില്‍ നില്‍പ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രമേളയില്‍ നില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു. നില്‍പ് സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഇപ്പോള്‍ യാതൊരു നടപടിയും ഉണ്ടാവുന്നില്ല. ചര്‍ച്ചകളും ഇപ്പോള്‍ നടക്കുന്നില്ല. സര്‍ക്കാര്‍ നില്‍പ് സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്.
അടുത്തപേജില്‍ തുടരുന്നു
ടി.ടി ശ്രീകുമാര്‍
ആദിവാസികള്‍ക്ക് ഭൂമി നിഷേധിച്ച കേരള നിയമസഭക്കെതിരായ പ്രതിഷേധമാണ് ഇത്. നിരവധി തവണ കോടതി ആവശ്യപെട്ടിട്ടും ആദിവാസികള്‍ക്ക് ഭൂമി നിഷേധിച്ച സമീപനമാണ് നമ്മുടെ നിയമസഭയുടേത്. ഇത് ഏതെങ്കിലും ഒരു മുന്നണിയുടെ മുഖ്യമന്ത്രിയോടുള്ള സമരമല്ല. പകരം കേരളത്തില്‍ മാറി മാറി വന്ന ഇരു മുന്നണികളും ആദിവാസികളെ വഞ്ചിച്ച നിലപാടാണ് സ്വീകരിച്ചത്. ആദിവാസി ഭൂമി കൃഷി ഭൂമിയാക്കി നിയമ നിര്‍മാണം നടത്തിയവരാണ് നമ്മുടെ ഭരണ മുന്നണികള്‍ ഇതിനെതിരെയെല്ലാമുള്ള പ്രതിഷേധം എന്ന നിലക്ക് ഇതിനോടൊപ്പം ചേര്‍ന്ന് എല്ലാ തരത്തിലുള്ള പ്രതിഷേധവും രേഖപെടുത്തുന്നു.
അടുത്തപേജില്‍ തുടരുന്നു
ജെ. ദേവിക
ഇത്തരമൊരു സമര രീതിക്ക്പൂര്‍ണമായും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഈയൊരു അര്‍ത്ഥത്തിലാണ് നമ്മുടെ അന്താരാഷ്ട്ര ചലചിത്രോത്സവം ഒരു കാര്‍ണിവലായി മാറേണ്ടത്. കേരളത്തില്‍ കഴിഞ്ഞ കുറേ നാളുകളായി ആര്‍ജിച്ചു വരുന്ന രാഷ്ട്രീയ സ്വഭാവത്തിന്റെ പ്രതിഫലനം കൂടിയാണിത്. ഇത്തരം വേദികള്‍ കീഴാളര്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ വെട്ടി തുറന്ന് പറയാനുള്ള വേദിയാവണം. ഇത്തരം അനുയോജ്യമായ പ്രവര്‍ത്തികളാണ് വേണ്ടത് അതല്ലാതെ തിയറ്ററിനകത്ത് മൂന്നാം ലോക വിപ്ലവവും പുറത്ത് മുതലാളിത്ത വിളയാട്ടവുമല്ല. ഈയൊരു സമര രീതിക്ക് പൂര്‍ണമായ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.
അടുത്തപേജില്‍ തുടരുന്നു
ഡോ. ആസാദ്
നല്ല പരിപാടിയാണ്. സമരം തുടങ്ങി ഇത്ര ദിവസമായിട്ടും ഒരു ഡവലപ്‌മെന്റും ഉണ്ടായിട്ടില്ല. ആദിവാസികളുടെ സമരത്തെ ശക്തിപ്പെടുത്താനും അതിനെ പ്രമോട്ട് ചെയ്യാനും മലയാളികള്‍ക്ക് ബാധ്യതയുണ്ട്.
അടുത്തപേജില്‍ തുടരുന്നു
ഹിമാ ശങ്കര്‍
ഇങ്ങനെയൊരു സമരം നടക്കുമ്പോള്‍ ആദിവാസികളുടെ പ്രശ്‌നം ലോകത്തെകൂടി അറിയിക്കാന്‍ കഴിയുമല്ലോ, സമരം തുടങ്ങി ഇത്രനാളായിട്ടും ഒരു നടപടിയും ഇല്ലാത്തത് സര്‍ക്കാറിന്റെ വീഴ്ചയാണ്. ഭരിക്കുന്നവരുടെ വീഴ്ച ലോകവും അറിയട്ടെ. സമരം ഇത്ര ദിവസം പിന്നിട്ടിറ്റും സര്‍ക്കാര്‍ മൈന്റ് ചെയ്യുന്നില്ല, അതിനെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല. പറഞ്ഞവാക്ക് പാലിക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് പോളിഷ് ചെയ്ത് പരിപാടികള്‍ നടത്തുന്നതെന്ന് ലോകം അറിയണം.
ഇത്തവണത്തെ ഐ.എഫ്.എഫ്.കെയ്ക്ക് ഞാന്‍ ഉണ്ടാവില്ല. ഈ സമരം നടക്കുമ്പോള്‍ പങ്കെടുക്കാന്‍ കഴിയുന്നില്ല എന്നതില്‍ വിഷമമുണ്ട്.
അടുത്തപേജില്‍ തുടരുന്നു
ഹരീഷ് വാസുദേവന്‍
ഉദ്ഘാടന ചടങ്ങ്നിന്ന് കാണാനുള്ള തീരുമാനം വളരെ നല്ലതാണ്. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പോലെ ലെവല്‍ ഒഫ് അണ്‍ഡര്‍സ്റ്റാന്റിങ് ഉള്ള ആള്‍ക്കാര്‍ വരുന്ന സ്ഥലത്ത് ഭൂസമരത്തിന്റെ പ്രശ്‌നം ഉയര്‍ത്തുക എന്ന് പറയുന്നത് വലിയ കാര്യമാണ്. കൂടുതല്‍ ആളുകള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കൂടുതല്‍ സ്റ്റാറ്റര്‍ജിക്കായി നില്‍ക്കണം എന്ന് തീരുമാനിച്ചത് വളരെ സ്വാഹതാര്‍ഹമാണ്.
പ്രത്യേകിച്ച് സ്റ്റേറ്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പോലെ വലിയൊരു കള്‍ചറല്‍ പരിപാടിയൊക്കെ നടത്തി, സ്റ്റേറ്റ് എന്തോ വലിയ കള്‍ച്ചറല്‍ പോസ്റ്റിങ്ങാണ് നടത്തുന്നതെന്ന് ഇന്റര്‍നാഷണല്‍ കമ്മ്യൂണിറ്റിയോട് പറയാന്‍ എടുക്കുന്ന ഒരു സ്‌പേസാണ് ഐ.എഫ്.എഫ്.കെ.
ഇങ്ങനെയൊരു പരിപാടി നടത്തുന്നത് കൊണ്ട് സ്റ്റേറ്റ് വലിയൊരു കള്‍ച്ചറല്‍ പോസ്റ്റ് ആകാന്‍ പോകുന്നില്ല. ഇത്രയും വലിയ വൃത്തികേട് സ്വന്തം ട്രൈബല്‍ കമ്മ്യൂണിറ്റിയോട് കാണിക്കുമ്പോള്‍, ആദിവാസികള്‍ക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ പറ്റാത്ത ഒരു ഗവണ്‍മെന്റാണ് ഇവിടുള്ളതെന്ന് എല്ലാരും അറിയണം.
നല്ലൊരു പരിപാടിയാണ് പരിപാടിയോട് ഞാനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.