ന്യൂദല്‍ഹി: എ.ടി.എമ്മിനു മുമ്പില്‍ മണിക്കൂറുകളോളം ക്യൂ നിന്ന യുവതി നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വസ്ത്രമുരിഞ്ഞെറിഞ്ഞു. ദല്‍ഹിയിലെ മയൂര്‍ വിഹാര്‍ ഫേസ് ത്രിയിലാണ് സംഭവം.
എ.ടി.എമ്മിനു പുറത്തുള്ള നീണ്ട ക്യൂവില്‍ നിന്നുകൊണ്ടായിരുന്നു യുവതിയുടെ പ്രതിഷേധം. മണിക്കൂറുകളോളം ക്യൂ നിന്നു തളര്‍ന്ന യുവതി രോഷാകുലയാവുകയും ഷര്‍ട്ട് ഊരിയശേഷം വലിച്ചെറിയുകയുമായിരുന്നു.
യുവതിയുടെ പ്രതിഷേധം കണ്ട് ക്യൂവിലുണ്ടായിരുന്നവരെല്ലാം ഞെട്ടി. തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.
പ്രദേശത്തെത്തിയ വനിതാ പൊലീസ് യുവതിയെ അനുനയിപ്പിച്ചതിനെ തുടര്‍ന്ന് യുവതി വീണ്ടും വസ്ത്രം എടുത്തിട്ടു. യുവതിയെ പിന്നീട് ഗാസിയാപൂര്‍ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി ചോദ്യം.
തുടര്‍ന്ന് യുവതിയെ വനിതാ പൊലീസ് സമീപത്തെ എ.ടി.എം സെന്ററിലേക്കു കൊണ്ടുപോകുകയും അവിടെ വെച്ച് യുവതി പണം പിന്‍വലിക്കുകയും ചെയ്തു.
Dont Miss മോദി എല്ലാവരേയും പിച്ചക്കാരാക്കി; കള്ളപ്പണം ഉള്ളവര്‍ അത് ഡോളറാക്കി വെച്ചിരിക്കുകയാണ്; മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ മന്‍സൂര്‍ അലി ഖാന്‍
സര്‍ക്കാര്‍ 500രൂപ 1000രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ പ്രതിസന്ധിയിലായ ജനത എ.ടി.എമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുമ്പില്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടിവരികയാണ്. മണിക്കൂറുകളോളം നിന്നാല്‍ തന്നെ പലര്‍ക്കും ആവശ്യത്തിനുവേണ്ട പണം എടുക്കാനും കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ഇത്തരം പ്രതിഷേധങ്ങള്‍ ഉയരുന്നത്.