| Friday, 26th September 2014, 8:20 pm

സ്റ്റാന്‍ഡേര്‍ഡ് ആന്റ് പൂവേഴ്‌സ് ഇന്ത്യയുടെ ക്രെഡിറ്റ് ഔട്‌ലുക്ക് ഉയര്‍ത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്റ് പൂവേഴ്‌സ് (s&p)  ഇന്ത്യയുടെ ക്രെഡിറ്റ് ഔട്‌ലുക്ക് ഉയര്‍ത്തിയത് ഇന്ത്യന്‍ സാമ്പത്തികരംഗത്തിന് പുത്തന്‍ ഉണര്‍വേകി. നെഗറ്റീവില്‍ നിന്ന് സ്റ്റേബിളിലേക്ക് ഇന്ത്യ ഉയര്‍ന്നതോടെ നിഫ്റ്റിയും സെന്‍സെക്‌സും 0.7 ശതമാനത്തിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

2012ലാണ് ഇന്ത്യയുടെ ക്രെഡിറ്റ് ഔട്‌ലുക്ക് നെഗറ്റീവായി തരംതാഴ്ത്തിയത്. സ്‌റ്റേബിളിലേക്ക് ഉയര്‍ന്നെങ്കിലും ബി.ബി.ബി എന്ന ഗ്രേഡ് തന്നെ തുടരുമെന്ന് സ്റ്റാന്‍ഡേഡ് ആന്‍ഡ് പുവേഴ്‌സ് അറിയിച്ചു. രാജ്യത്തെ ധനകമ്മി കുറഞ്ഞതും, നാണ്യപ്പെരുപ്പത്തോത് താഴ്ന്നതും റേറ്റിങ് ഉയര്‍ത്താന്‍ കാരണമായെന്ന് ഏജന്‍സി പറഞ്ഞു.

ഇന്ത്യയുടെ രാഷ്ട്രീയ ഘടനയില്‍ കൈവന്ന പുരോഗതി സാമ്പത്തിക രംഗത്തും പ്രതിഫലിക്കുമെന്നും രാജ്യത്ത് സാമ്പത്തിക വളര്‍ച്ച നേടാനും സാമ്പത്തിക ഘടന പരിഷ്‌കരിക്കാനും പുതിയ കേന്ദ്ര സര്‍ക്കാരിന് കഴിയുമെന്നും സ്റ്റാന്‍ഡേഡ് ആന്‍ഡ് പുവേഴ്‌സ് വിലയിരുത്തി.

റേറ്റിങ് ഉയര്‍ന്നതോടെ വന്‍കുതിപ്പാണ് ഓഹരി വിപണികളില്‍ പ്രകടമായത്. ബി.എസ്.ഇ സെന്‍സെക്‌സ് 157.96 പോയിന്റ് നേട്ടത്തോടെ  26,626 എന്ന നിലയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. എന്‍.എസ്.ഇ ഇന്‍ഡക്‌സ് നിഫ്റ്റി 57 പോയിന്റ് നേട്ടത്തോടെ 7968 എന്ന നിലയില്‍ എത്തി. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം വര്‍ധിച്ച് 61 രൂപ 12 പൈസ എന്ന നിലയിലാണ്.

We use cookies to give you the best possible experience. Learn more