തട്ടുപൊളിപ്പന്‍ സിനിമകള്‍ ചെയ്താലേ സ്റ്റാന്‍ഡ് അപ്പ് പോലുള്ള സിനിമകള്‍ ഇവിടെയുണ്ടാവുകയുള്ളൂവെന്ന് ബി. ഉണ്ണികൃഷ്ണന്‍. വിധു വിന്‍സന്റ് സംവിധാനം ചെയ്യുന്ന സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിലായിരുന്നു ബി.ഉണ്ണികൃഷ്ണന്റെ പ്രതികരണം.
ഓരോ സംരഭങ്ങള്‍ക്കും അടിത്തറയായി വരുന്നത് മൂലധനമാണെന്നും താന്‍ മാടമ്പിയും പ്രമാണിയും പോലുള്ള ചിത്രങ്ങള്‍ ചെയ്തുണ്ടാക്കിയ പണവും ആന്റോ ജോസഫ് മമ്മൂക്കയെ വച്ചെടുത്ത ഗാനഗന്ധര്‍വ്വന്റെയുമൊക്കെ പൈസ തന്നെയാണ് ഇതിലേക്ക് വന്നിരിക്കുന്നതെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മാന്‍ ഹോളിന് ശേഷം വിധു വിന്‍സെന്റ് സംവിധാനം ചിത്രമാണ് മാന്‍ ഹോള്‍.
‘മലയാള സിനിമയില്‍ സ്ത്രീകളുടേതായ ഒരു ഇടം ഒരു ബദല്‍ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നതില്‍ പ്രമുഖയായിട്ടുള്ളയാളാണ് വിധു വിന്‍സന്റ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അര്‍ത്ഥവത്തായ സംവാദത്തിലും സൗഹൃദത്തിലും മാത്രമാണ് സിനിമയ്ക്കുള്ളിലെ രാഷ്ട്രീയ കൂട്ടായമകള്‍ക്ക് തമ്മില്‍ ഒരുമിച്ച് മുന്നോട്ട് പോകാന്‍ കഴിയു എന്ന ബോധ്യം എനിക്കും വിധു വിന്‍സന്റിനുമുണ്ട്. ആ ബോധ്യത്തിന്റെ തുടര്‍ച്ചയായിട്ടാണ് വിധു വിന്‍സെന്റിനോട് ചിത്രം നിങ്ങളുടെ അടുത്ത ചിത്രം നിര്‍മ്മിക്കട്ടെയെന്ന് ചോദിച്ചത്. സന്തോഷം എന്ന് പറഞ്ഞ നിമിഷം ഞങ്ങള്‍ വിധുവിനോട് കടപ്പെട്ടിരിക്കുന്നു. കാരണം കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായി സ്റ്റാന്‍ഡ് അപ്പിനെ കാണുന്നുവെന്നും’ ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ എല്ലാവരും പൊളിറ്റിക്കല്‍ കറക്ടാണോ എന്നാണ് ചോദിക്കുന്നത്. തന്റെ പരിമിതമായ സൈദ്ധാന്തിക ജ്ഞാനത്തില്‍ മനസിലാക്കുന്നത് ഒരാള്‍ക്ക് ഒരിക്കലും പൊളിറ്റിക്കലി കറക്ടാകാന്‍ സാധിക്കില്ലെന്നാണെന്ന് ബി. ഉണ്ണികൃഷണന്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ