| Tuesday, 12th March 2019, 3:25 pm

എന്തുകൊണ്ട് അംബാനിയെ പ്രധാനമന്ത്രിയാക്കിക്കൂടാ? മോദി സര്‍ക്കാറിനെ ട്രോളി കൊമേഡിയന്‍ കുനാല്‍ കമ്ര- വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

2019ലെ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ മോദി സര്‍ക്കാറിനെ ട്രോളി കോമേഡിയന്‍ കുനാല്‍ കമ്ര. അംബാനിയേയും രത്തന്‍ ടാറ്റയേയും പോലുള്ളവരെ പ്രധാനമന്ത്രിയാക്കിയാല്‍ അവര്‍ വികസനത്തെക്കുറിച്ച് മാത്രമേ മിണ്ടൂവെന്നും വര്‍ഗീയത പറയില്ലെന്നുമാണ് കമ്രയുടെ പരിഹാസം.

അവര്‍ പ്രധാനമന്ത്രിയായാല്‍ അഴിമതിയുണ്ടാവില്ലെന്നും അംബാനിയുടെ വീട്ടില്‍ വന്നിട്ട് ടെണ്ടര്‍ തനിക്കുവേണമെന്നു പറയാന്‍ ആരും ധൈര്യം കാണിക്കില്ലെന്നും അദ്ദേഹം പരിഹസിക്കുന്നു.

“എന്റെയും അംബാനിയുടെയും ഇടയ്ക്ക് മോദിജി എന്തു ചെയ്യാനാണ്” എന്നു പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്.

” എന്തുകൊണ്ട് അംബാനിയെ പ്രധാനമന്ത്രിയാക്കിക്കൂടാ? അംബാനിയുമായി നമുക്കെന്തെങ്കിലും പ്രശ്‌നമുണ്ടോ? അപ്പോള്‍ പ്രധാനമന്ത്രിയാക്കിക്കൂടേ? നമ്മള്‍ക്ക് വേണ്ടതെല്ലാം അംബാനിയുടെ അടുത്തുണ്ട്. മെട്രോ, വസ്ത്രം, പെട്രോള്‍, വൈഫൈ, വൈഫൈയാണെങ്കില്‍ ഫ്രീയായി തന്നിട്ടില്ലേ. ഇത്ര ദയാലുവായ ആളെ കണ്ടിട്ടുണ്ടോ?”

Also read:കേരളാ കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി; കോഴിക്കോട്ട് ജില്ലാ ജനറല്‍ സെക്രട്ടറി രാജിവെച്ചു, പി.ജെ.ജോസഫ് വിമതനായി മല്‍സരിക്കുമെന്ന് സൂചന

“കുട്ടികള്‍ക്ക് പണികൊടുക്കാന്‍ രാജ്യം മുഴുവന്‍ വൈഫൈ സൗജന്യമാക്കി. രാജ്യം മുഴുവന്‍ ഒരു കയ്യില്‍ ഫോണും മറ്റേ കയ്യില്‍ ##@$$ പിടിച്ച് ഇരിക്കുകയാണ്. ” അദ്ദേഹം കളിയാക്കുന്നു.

“അവര്‍ ആകെ വികസനത്തെക്കുറിച്ചു മാത്രമേ പറയൂ. മറ്റൊന്നും അവര്‍ക്കറിയില്ല. രത്തന്‍ ഡാറ്റ് യു.പിയില്‍ പോയി ആളുകളോട് “മന്ദിര്‍ ഇവിടെ നിര്‍മ്മിക്കും” എന്ന് വിളിച്ചു പറയില്ല. ” അദ്ദേഹം പറയുന്നു.

യു.പിയില്‍ പലരും പോയി ക്ഷേത്രം ഇവിടെ നിര്‍മ്മിക്കുമെന്ന് പറയുന്നുണ്ട്. ഒരുത്തര്‍ പോലും മെട്രോ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് പറഞ്ഞിട്ടില്ല. ഈ ആവേശം ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിക്കാന്‍ കാട്ടിയിട്ടില്ല.

Also read:“ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിച്ചു”; ഒഡീഷയില്‍ നാല് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ സര്‍ക്കാര്‍

40% യു.പിക്കാര്‍ക്കും വീട്ടില്‍ ടോയ്‌ലറ്റില്ല. ഇത്രയും പ്രസാദം കഴിച്ചാല്‍ അതൊക്കെ എവിടെ കളയും.

അംബാനി പ്രധാനമന്ത്രിയായാല്‍ അഴിമതി എങ്ങനെയുണ്ടാവാനാണ്? അംബാനിയുടെ വീട്ടില്‍ പെട്ടിയുമായി ആര് വരാനാണ്. എനിക്ക് കരാറ് തരണമെന്ന് പറഞ്ഞ് ആരും വരിലല്ലോ.

മോദിയെ വിമര്‍ശിക്കുന്നവരെ ഹിന്ദു ധര്‍മ്മത്തെ വിമര്‍ശിക്കുന്നവരെന്ന് പറഞ്ഞ് ആക്രമിക്കുന്നവരെയും അദ്ദേഹം പരിഹസിക്കുന്നുണ്ട്.

“മോദിജിയെ കുറ്റം പറയുന്നത് എങ്ങനെയാണ് ധര്‍മ്മത്തെ കുറ്റംപറയുന്നതാവും. മുഖ്യമന്ത്രിയായി, പ്രധാനമന്ത്രിയായി ഇപ്പോള്‍ ധര്‍മ്മവുമായോ?” അദ്ദേഹം ചോദിക്കുന്നു.

“ഞാന്‍ വലിയ ധര്‍മ്മപാലകനാണ്. ചെറുപ്പത്തില്‍ ഓരോ മണിമുഴങ്ങുമ്പോഴും ആരതി ഉഴിഞ്ഞിട്ടുണ്ട്. വേണമെങ്കില്‍ ഫോട്ടോ കാണിച്ചുതരാം. ” എന്ന് പറഞ്ഞും അദ്ദേഹം പരിഹസിക്കുന്നു.

We use cookies to give you the best possible experience. Learn more