വൈദ്യുതി ലൈന്‍ പൊട്ടി വീണുവെന്നുള്ള പ്രചരണമാണ് തിക്കും തിരക്കും ഉണ്ടാവാന്‍ കാരണമെന്ന് ബി.എസ്.പി വക്താവ് പറഞ്ഞു.
ലക്‌നൗ: ലക്‌നൗവില്‍ മായാവതി പങ്കെടുത്ത റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. റാലിയില്‍ പങ്കെടുത്ത 15 പെണ്‍കുട്ടികളെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.
വൈദ്യുതി ലൈന്‍ പൊട്ടി വീണുവെന്നുള്ള പ്രചരണമാണ് തിക്കും തിരക്കും ഉണ്ടാവാന്‍ കാരണമെന്ന് ബി.എസ്.പി വക്താവ് പറഞ്ഞു.
ലക്‌നൗവിലെ അംബേദക്കര്‍ ഗ്രൗണ്ടില്‍ നടന്ന റാലിയില്‍ ഒരു ലക്ഷത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗം പേരും ബി.എസ്.പിയുടെ സാധാരണ പ്രവര്‍ത്തകരാണ്. ജനങ്ങള്‍ തിങ്ങിക്കൂടിയതിനാല്‍ പ്രദേശത്തേക്കുള്ള രക്ഷാപ്രവര്‍ത്തനവും ദുഷ്‌ക്കരമായി.
2002ല്‍ ലക്‌നൗവിലെ ബി.എസ്.പി റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 12 പേര്‍ മരണപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.