ചെന്നൈ: കോണ്‍ഗ്രസ്-ബി.ജെ.പി ഇതര ഫെഡറല്‍ മുന്നണി രൂപീകരണവുമായി ബന്ധപ്പെട്ട് തിരക്കിട്ട ചര്‍ച്ചകളുമായി മുന്നോട്ടു പോകുന്ന തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് തിരിച്ചടി. മുന്നണി രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനെ കണ്ട കെ.സി.ആറിനോട് കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ സ്റ്റാലിന്‍ ഉപദേശിച്ചതായി ഡി.എം.കെ വക്താവ് ശരവണന്‍ അണ്ണാദുരൈ ട്വീറ്റ് ചെയ്തു.
‘ഇന്നത്തെ നിര്‍ണ്ണായക മീറ്റിങില്‍ കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണക്കാന്‍ ഞങ്ങളുടെ നേതാവ് എം.കെ സ്റ്റാലിന്‍ തെലങ്കാന മുഖ്യമന്ത്രി കെ.സി.ആറിനെ പ്രേരിപ്പിച്ചു’- എന്നായിരുന്നു ശരവണന്റെ ട്വീറ്റ്.
Our leader @mkstalin persuades Telengana CM KCR to support the congress alliance in a crucial meeting today! #Elections2019 State leaders will be the heroes after #23May2019
— Saravanan Annadurai (@asaravanan21) May 13, 2019
ഫെഡറല്‍ മുന്നണി രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കെ.സി.ആര്‍ നേരത്തേയും സ്റ്റാലിനുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട് തിരക്കലായതിനാല്‍ ചര്‍ച്ച നീട്ടി വെക്കുകയായിരുന്നു.