ന്യൂദല്‍ഹി:ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് മുന്‍പായാണ് കൂടിക്കാഴ്ച. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായിരുന്ന കരുണാനിധിയുടെ പ്രതിമ അനാച്ഛാദനത്തിന് കെജ്‌രിവാളിനെ ക്ഷണിക്കാനാണ് വന്നതെന്ന് സ്റ്റാലിന്‍ പ്രതികരിച്ചു.
നേരത്തെ സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ചടങ്ങിലേക്ക് സ്റ്റാലിന്‍ ക്ഷണിച്ചിരുന്നു. കെജ്‌രിവാളും ചടങ്ങില്‍ പങ്കെടുക്കുകയാണെങ്കില്‍ രണ്ട് പാര്‍ട്ടി നേതാക്കളും ഒരുമിക്കുന്ന വേദിയെന്നതുകൊണ്ടും ചടങ്ങ് ശ്രദ്ധേയമാകും.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക്ദേശം പാര്‍ട്ടി തലവനുമായ ചന്ദ്രബാബു ഡിസംബര്‍ 10ന് വിളിച്ചു ചേര്‍ക്കുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ കോണ്‍ഗ്രസിനും മറ്റു ബി.ജെ.പിയിതര കക്ഷികള്‍ക്കുമൊപ്പം ആം ആദ്മി പാര്‍ട്ടിയും പങ്കെടുക്കുമെന്നറിയിച്ചിരുന്നു.
2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊതു പദ്ധതി രൂപീകരിക്കുന്നതിന് വേണ്ടിയാണ് യോഗം. ഇതാദ്യമായാണ് പ്രതിപക്ഷ യോഗത്തില്‍ ഔദ്യോഗികമായി എ.എ.പി പങ്കെടുക്കുന്നത്.
നേരത്തെ സെപ്റ്റംബര്‍ 10ന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് നടന്ന പ്രതിഷേധങ്ങളില്‍ എ.എ.പി സഹകരിച്ചിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ 30ന് ജന്തര്‍ മന്ദറില്‍ നടന്ന കര്‍ഷക റാലിയിലും ആദ്യമായി കെജ്രിവാള്‍ രാഹുല്‍ഗാന്ധിയുമായി വേദി പങ്കിട്ടിരുന്നു.
ALSO READ: തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പേ ബി.ജെ.പിക്ക് തിരിച്ചടി; കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്‌വാഹ രാജിവെച്ചു
2019ല്‍ വിശാലസഖ്യം രൂപീകരിക്കുന്നതിനായി ചന്ദ്രബാബു നായിഡുവിനൊപ്പം ശരദ്പവാറും ചേര്‍ന്നാണ് കക്ഷികളുമായി ചര്‍ച്ച നടത്തി മുന്നണി വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.
നാളത്തെ യോഗത്തില്‍ ബി.എസ്.പി അദ്ധ്യക്ഷ മായാവതി പങ്കെടുക്കുമോയെന്ന് വ്യക്തമല്ല.
72 വയസ്സ് തികയുന്ന യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് ജന്മദിനശംസകള്‍ കൂടി നേരുന്ന വേദിയാവും ഡിസംബര്‍ 10 ലെ യോഗം.
WATCH THIS VIDEO: