| Tuesday, 29th June 2021, 8:15 pm

ദുരിതാശ്വാസനിധിയില്‍ ഇതുവരെ ലഭിച്ചത് 353 കോടി രൂപ; മൂന്നാം തരംഗത്തെ നേരിടാന്‍ 100 കോടി രൂപ അനുവദിച്ച് സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ദുരിതാശ്വാസനിധിയില്‍ നിന്ന് 100 കോടി രൂപ അനുവദിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ആശുപത്രികളില്‍ ചികിത്സാ സൗകര്യം വര്‍ധിപ്പിക്കാനും ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താനുമാണ് തുക അനുവദിച്ചത്.

ജൂണ്‍ 29 വരെ 353 കോടി രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി ലഭിച്ചത്. ഇതില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.

ആശുപത്രികളില്‍ ചികിത്സാ സൗകര്യം വര്‍ധിപ്പിക്കുന്നതിനായി ഇതിനോടകം തന്റെ സര്‍ക്കാര്‍ 166.40 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.

കൊവിഡ് വ്യാപനത്തില്‍ ആശങ്കപ്പെടേണ്ട സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാടെന്ന് ഐ.സി.എം.ആര്‍. വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, ബംഗാള്‍, ഒഡീഷ എന്നിവയാണ് ആശങ്ക നിലനില്‍ക്കുന്ന സംസ്ഥാനങ്ങള്‍.

ദേശീയ നിരക്കിനെക്കാളും ഉയര്‍ന്ന തോതിലാണ് ഇവിടെ കൊവിഡ് കേസുകളിലെ വര്‍ധനയുണ്ടാകുന്നത്. പ്രതിദിനം നൂറിലേറെ മരണങ്ങള്‍ സ്ഥിരീകരിക്കുന്നത് കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Stalin allocates Rs 100 crore to tackle third Covid Wave

We use cookies to give you the best possible experience. Learn more