തമിഴ്‌നാടിന് തന്നുതീര്‍ക്കാനുള്ള 20,860.40 കോടി രൂപ ഉടന്‍ വേണം; കേന്ദ്രത്തോട് സ്റ്റാലിന്‍
national news
തമിഴ്‌നാടിന് തന്നുതീര്‍ക്കാനുള്ള 20,860.40 കോടി രൂപ ഉടന്‍ വേണം; കേന്ദ്രത്തോട് സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st April 2022, 3:26 pm

ന്യൂദല്‍ഹി: കേന്ദ്രം തമിഴ്‌നാടിന് നല്‍കാനുള്ള കുടിശ്ശിക തീര്‍പ്പാക്കണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.
ജി.എസ്.ടി നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കുടിശ്ശികകള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രത്തില്‍ നിന്നുള്ള കുടിശ്ശിക 20,860.40 കോടി രൂപയാണെന്നും അതില്‍ ജി.എസ്.ടി നഷ്ടപരിഹാരം 13,504.74 കോടി രൂപയാണെന്നും അദ്ദേഹം ധനമന്ത്രി നിര്‍മല സീതാരാമന് നല്‍കിയ മെമ്മോറാണ്ടത്തില്‍ പറഞ്ഞു.

കൊവിഡ് സംസ്ഥാനത്തിന്റെ വരുമാനത്തെ സാരമായി ബാധിച്ചതിനാല്‍, നിലവില്‍ കൊവിഡ് സാഹചര്യം സാധാരണനിലയില്‍ ആയിട്ടും തമിഴ്നാട് ‘കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം’ അഭിമുഖീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ നവീകരിക്കുന്നതിനും ജനങ്ങളിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കായി ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും അധിക ചെലവ് സംസ്ഥാനത്തിന് ആവശ്യമായി വന്നെന്നും അദ്ദേഹം പറഞ്ഞു.

തരാനുള്ള കുടിശ്ശികയില്‍ ധനമന്ത്രാലയത്തില്‍ നിന്നുള്ള ചരക്ക് സേവന നികുതി നഷ്ടപരിഹാര കുടിശ്ശികയാണ് ഏറ്റവും ഉയര്‍ന്നതതെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: Release pending dues of Rs 20,860.40 crore to Tamil Nadu: CM tells FM