ചെന്നൈ: ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രാശയ സംബന്ധമായ രോഗത്തെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അസുഖം കൂടിയതിനെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തെ അപ്പോളോയിലേക്ക് മാറ്റിയത്.
അതേസമയം അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃന്ദങ്ങള്‍ അറിയിച്ചു. ഇന്ന് രാവിലെ തന്നെ ഇതു സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുമെന്നാണ് ആശുപത്രി വൃന്ദങ്ങള്‍ നല്‍കുന്ന സൂചന.