നമ്മുടെ പ്രിയ വസ്ത്രങ്ങളില്‍ കറ പുരണ്ടാല്‍ ആകെ വിഷമമാകും. പലരും അത് പിന്നീട് ഉപേക്ഷിക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഈ കറ നമുക്ക് വീട്ടില്‍ നിന്നു തന്നെ തുരത്താം. അധികം പണച്ചിലവില്ലാതെ. അതിനുള്ള ചില വഴികളിതാ
കറ കളയാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് തണുത്ത വെള്ളം. കാപ്പി പോലുള്ള വസ്തുക്കളുടെ കറകളയാന്‍ വസ്ത്രങ്ങള്‍ തണുത്ത വെള്ളത്തില്‍ മുക്കിവെക്കുക.
കറയുള്ള ഭാഗത്ത് അല്‍പം ബിയര്‍ ആക്കി ചെറുതായി ഉരയ്ക്കുക. കറ അപ്രത്യക്ഷമാകും.
കറയുള്ള തുണി അല്പനേരം വിനാഗിരിയില്‍ മുക്കിവെച്ച് പിന്നീട് കഴുകിയെടുക്കുക. കറ നീങ്ങിയിട്ടുണ്ടാവും.
ഏത് കറയായാലും ബേക്കിങ് സോഡ ഉപയോഗിച്ച് കഴുകിയാല്‍ എളുപ്പം നീക്കം ചെയ്യാം.
കറയുള്ള ഭാഗത്ത് മുട്ടയുടെ മഞ്ഞക്കരു ഇട്ട് കഴുകിയാല്‍ മതി.
കറയുള്ള ഭാഗത്ത് സോഡ പുരട്ടുക.