ചണ്ഡീഗഢ്: ഹരിയാനയിലെ ജിന്ദില്‍ സംഘടിപ്പിച്ച കര്‍ഷക മഹാപഞ്ചായത്തിനിടെ വേദി തകര്‍ന്നുവീണ് അപകടം. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വേദിയിലിരിക്കെയാണ് അപകടമുണ്ടായത്.
ടികായത്ത് മഹാപഞ്ചായത്തില്‍ പങ്കെടുക്കാനെത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് വേദി തകര്‍ന്ന് വീണത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.
ഹരിയാന ഖാപ് ആണ് കര്‍ഷകരുടെ മഹാപഞ്ചായത്ത് വിളിച്ചുകൂട്ടിയത്. കര്‍ഷകസമരത്തിന്റെ അടുത്തഘട്ടത്തെപ്പറ്റി ചര്‍ച്ച ചെയ്യാനും ചില നിര്‍ദ്ദേശങ്ങള്‍ കര്‍ഷകരെ അറിയാക്കാനുമായിരുന്നു മഹാപഞ്ചായത്ത് സംഘടിപ്പിച്ചതെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ച സാഹചര്യത്തിലും തങ്ങളുടെ തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ കര്‍ഷകര്‍ തയ്യാറായിട്ടില്ല.
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകമായൊരു ബജറ്റ് നടത്തണമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത് പറഞ്ഞിരുന്നു. കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക