കളിച്ചു തന്നെ വളരണം മക്കളെ
Daily News
കളിച്ചു തന്നെ വളരണം മക്കളെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th January 2017, 11:48 am

kids

ന്യൂദല്‍ഹി: രാജ്യത്ത് കുട്ടികള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ പ്രധാന സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഓര്‍ഗനൈസേഷനായ എഡു സ്‌പോര്‍ട്‌സിന്റെ പഠനത്തിലാണ് രാജ്യത്തെ മൂന്നില്‍ ഒരു കുട്ടിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് പറയുന്നത്. രാജ്യത്തെ മൂന്നില്‍ ഒരു കുട്ടിയുടെ ബോഡി മാസ് ഇന്‍ഡക്‌സില്‍ ശരിയായ രീതിയിലല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.


Also read മുന്‍ ഡി.ജി.പി സെന്‍കുമാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി


എഡു സ്‌പോര്‍ട്‌സിന്റെ ഏഴാമത് വാര്‍ഷിക പഠന റിപ്പോര്‍ട്ടു പ്രകാരം ഇന്ത്യയിലെ സ്‌കൂള്‍ കുട്ടികളില്‍ മൂന്നില്‍ ഒരാളുടെ ഉയരവും ഭാരവും ശരിയായ അനുപാതത്തിലല്ലെന്നാണ് പറയുന്നത്. ശാരീരിക ക്ഷമതയിലും കുട്ടികള്‍ വളരെയധികം പിറകിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ സ്‌കൂളുകളില്‍ കായിക വിദ്യാഭ്യാസത്തിനു യാതൊരു പ്രാധാന്യവും നല്‍കാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

എല്ലാവര്‍ഷവും എഡൂ സ്‌പോര്‍ട്‌സ് വിദ്യര്‍ത്ഥികളുടെ കായിക ക്ഷമതയും മറ്റു വിവരങ്ങള്‍ക്കുമായി പഠനങ്ങള്‍ നടത്താറുണ്ട്. ഈ വര്‍ഷം ഇന്ത്യയിലെ 7 മുതല്‍ 17 വയസ്സു വരെയുള്ള 1,69,932 കുട്ടികളിലാണ് പഠനം നടത്തിയത്. 26 സംസ്ഥാനങ്ങളിലെ 86 നഗരത്തില്‍ നിന്നുള്ള 326 സ്‌കൂള്‍ കുട്ടികളെയായിരുന്നു പഠനത്തിനായി തെരഞ്ഞെടുത്തത്. ഇതില്‍ ഭൂരിഭാഗം കുട്ടികള്‍ക്കും വേഗത്തില്‍ ഓടാനുള്ള കഴിവുകള്‍ ഇല്ലാതായി എന്നു പഠനം വ്യക്തമാക്കുന്നു.

ഭാരവും ഉയരവും തമ്മിലുള്ള അനുപാതത്തില്‍ വ്യത്യാസമുള്ള കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്നും ഇത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 20 ശതമാനം മുതല്‍ 33 ശതമാനം വരെ കൂടുതല്‍ ആണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കായിക വിദ്യാഭ്യാസത്തിനായി ആഴ്ചയില്‍ അഞ്ച് ക്ലാസ്സെങ്കിലും മാറ്റിവെച്ചില്ലെങ്കില്‍ ആരോഗ്യകരമായ ഒരു തലമുറയെ കാണാന്‍ ആകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.