എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 98.11 വിജയ ശതമാനം; ഏറ്റവും കൂടുതല്‍ എപ്ലസ് മലപ്പുറം ജില്ലയില്‍ ; റിസല്‍ട്ട് അറിയാം
Kerala
എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 98.11 വിജയ ശതമാനം; ഏറ്റവും കൂടുതല്‍ എപ്ലസ് മലപ്പുറം ജില്ലയില്‍ ; റിസല്‍ട്ട് അറിയാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th May 2019, 2:32 pm

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാന്‍ ആണ് ഫലം പ്രഖ്യാപിച്ചത്. 98.11 ശതമാനമാണ് ഈ വര്‍ഷത്തെ വിജയ ശതമാനം.

2939 സെന്ററുകളിലായി 434729 പരീക്ഷ എഴുതിയതില്‍ 426513 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹരായി. ഈ വര്‍ഷം ആര്‍ക്കും മോഡറേഷന്‍ നല്‍കിയിട്ടില്ല.

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ വിജയ ശതമാനം 97.84 ആയിരുന്നു. വിജയ ശതമാനം ഏറ്റവും കൂടിയ ജില്ല പത്തനംതിട്ടയാണ് 99.33 ശതമാനം. ഏറ്റവും കുറവ് വയനാട് ജില്ല 93.22 ശതമാനം.

എറ്റവും കൂടുതല്‍ വിജയ ശതമാനം ഉള്ള വിദ്യഭ്യാസ ജില്ല കുട്ടനാട് ആണ് 99.9 ആണ്. വിജയശതമാനം കുറഞ്ഞ വിദ്യഭ്യാസ ജില്ല വയനാടാണ്.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എ പ്ലസ്. 2493 പേര്‍ക്കാണ് മലപ്പുറം ജില്ലയിലെ വിജയ ശതമാനം. 599 ഗവണ്‍മെന്റ് സ്‌ക്കൂളുകള്‍ നൂറ് ശതമാനം വിജയം കരസ്തമാക്കി.

54 കേന്ദ്രീകൃത ക്യാമ്പുകളിലായി ഏപ്രില്‍ 4 മുതല്‍ ഏപ്രില്‍ 29 വരെ മൂന്ന് ഘട്ടങ്ങളിലായാണ് മൂല്യനിര്‍ണയം നടന്നത്. ഈ മാസം 20 മുതല്‍ ഇരുപത്തിയഞ്ച് വരെയാണ് സേ പരീക്ഷ. പരമാവധി മൂന്ന് സേ പരീക്ഷ എഴുതാം.
DoolNews Video