തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. 97.84 ശതമാനമാണ് ഈ വര്‍ഷത്തെ വിജയ ശതമാനം. 441103 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 43113 കുട്ടികള്‍ ഉന്നത വിദ്യഭ്യാസത്തിന് യോഗ്യത നേടി.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ വിജയ ശതമാനം 95.98 ആയിരുന്നു. വിജയ ശതമാനം ഏറ്റവും കൂടിയ ജില്ല എറണാകുളമാണ് 99.12 ശതമാനം. ഏറ്റവും കുറവ് വയനാട് ജില്ല 93.87 ശതമാനം. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എ പ്ലസ്
ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്) എ.എച്ച്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്) എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും നടത്തി.
റീവാലുവേഷനു മേയ് 10 വരെ അപേക്ഷിക്കാം. സേ പരീക്ഷ 21 മുതല്‍ 25 വരെ നടക്കും. പ്ലസ് വണ്‍ പ്രവേശനം 9 മുതല്‍ തുടങ്ങും. ഇത്തവണ മാര്‍ക്ക് ദാനമോ മോഡറേഷനോ നല്‍കിയിട്ടില്ലെന്നു മന്ത്രി വ്യക്തമാക്കി
പി.ആര്‍.ഡി ആപ്പിലൂടെ ഫലം വേഗത്തിലറിയാന്‍ ക്ലൗഡ് സര്‍വര്‍ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്.
http:/keralapareekshabhavan.in, http:/results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http:/results.itschool.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെയും ഫലം അറിയാം
ടി.എച്ച്.എസ്.എല്‍.സി/എസ്.എസ്.എല്‍.സി. (എച്ച്.ഐ)/എ.എച്ച്.എസ്.എല്‍.സി, പരീക്ഷാ ഫലങ്ങള്‍ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralapareekshabhavan.in മാത്രമേ ലഭിക്കയുള്ളു.