| Tuesday, 30th June 2020, 2:10 pm

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; റെക്കോർഡ് വിജയം;41,906 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം  വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കുന്നു.  ഇക്കുറി 98.82 ആണ് വിജയ ശതമാനം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയ ശതമാനം കൂടി.
ഏറ്റവും വിജയം നേടിയ ജില്ല പത്തനംതിട്ട. കുറവ് വയനാട് ജില്ല. 41,906 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടി.

4,17,101 വിദ്യാര്‍ത്ഥികള്‍ ഉപരിപഠന യോഗ്യത നേടി.  1,837 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍ 100 ശതമാനം വിജയം. 637 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നൂറ് ശതമാനം വിജയം ലഭിച്ചു. 796 എയ്ഡഡ് സ്‌കൂളുകളില്‍ 100 ശതമാനം വിജയം ലഭിച്ചു. അണ്‍ എയ്ഡഡ് സ്‌ക്കൂളുകളില്‍ 404 സ്‌കൂളുകള്‍ക്കാണ് 100 ശതമാനം ലഭിച്ചത്. പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് റെഗുലറായി സേ പരീക്ഷ നടത്തും.

പ്ലസ് വണ്‍ അഡ്മിഷന്‍ പതിവ് പോലെ നടത്തുമെന്ന് മന്ത്രി പറഞ്ഞു. പ്ലസ് വണ്ണിന് 4,23,975 സീറ്റുകളാണ് ഉള്ളത്.

ആറ് സൈറ്റുകളിലൂടെയും പി.ആര്‍.ഡി ലൈവ്, സഫലം 2020 ആപ്പുകളിലൂടെയും ഫലം അറിയാം.4,22,450 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ടി.എച്ച്.എസ്.എല്‍.സി ഫലം ഇതോടൊപ്പം പ്രഖ്യാപിക്കും.ജൂലൈ 10ന് ഹയര്‍സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡ് വ്യാപനവും ലോക്ഡൗണും കാരണം പ്രതിസന്ധിയിലായ ബാക്കി മൂന്ന് പരീക്ഷകള്‍ മാര്‍ച്ചും ഏപ്രിലും കഴിഞ്ഞ് മെയ് 26, 27, 28 തീയതികളിലാണ് കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്.

ഫലം ലഭിക്കുന്ന സൈറ്റുകള്‍

keralapareekshabhavan.in

sslcexam.kerala.gov.in

results.kite.kerala.gov.in

results.kerala.nic.in

sietkerala.gov.in 

prd.kerala.gov.in

ടി.എച്ച്.എസ്.എല്‍.സി.

thslcexam.kerala.gov.in

എ.എച്ച്.എസ്.എല്‍.സി.

ahslcexam.kerala.gov.in

Content Highlights: Kerala SSLC exam results to be announced on June 30……

We use cookies to give you the best possible experience. Learn more