പത്തനംതിട്ട: എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങി അരമണിക്കൂറിനകം ചോദ്യക്കടലാസ് വാട്‌സാപ്പ് ഗൂപ്പില്‍ പങ്കുവെച്ച സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട മുട്ടത്തുകോണം എസ്.എന്‍.ഡി.പി ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ എസ്. സന്തോഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
തിങ്കളാഴ്ച രാവിലെ നടന്ന കണക്ക് പരീക്ഷയുടെ ചോദ്യക്കടലാസ് 10.30നാണ് ഇദ്ദേഹം വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്.
ഗ്രൂപ്പ് അംഗങ്ങളില്‍ തന്നെ ചിലര്‍, സ്‌ക്രീന്‍ ഷോര്‍ട് എടുത്തു മേലധികാരികള്‍ക്ക് പരാതി നല്‍കി. ഹെഡ്മാസ്റ്ററെ സസ്‌പെന്‍ഡ് ചെയ്തതായി പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷ കഴിയും വരെ ചോദ്യ പേപ്പര്‍ പുറത്തു പോകാന്‍ പാടില്ലെന്നാണ് നിയമം. ചോദ്യം ചോര്‍ന്നതിനാല്‍ പരീക്ഷ റദ്ദാക്കുമോ എന്നതുള്‍പ്പടെ ആലോചിച്ചു തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: SSLC Question Paper Leaked Whatsapp Head Master