|

എസ്.എസ്.എല്‍.സി - പ്ലസ് ടു പരീക്ഷകള്‍ മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് 17 മുതല്‍ ആരംഭിക്കാനിരുന്ന എസ്.എസ്.എല്‍.സി – പ്ലസ് ടു – വി.എച്ച്.എസ്.ഇ പരീക്ഷകള്‍ മാറ്റി. നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പരീക്ഷകള്‍ മാറ്റിവെയ്ക്കാനുള്ള സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

ഏപ്രില്‍ 8 മുതല്‍ 30 വരെയാണ് പരീക്ഷകള്‍ നടക്കുക. അധ്യാപകര്‍ക്കുള്ള തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ ചൂണ്ടിക്കാട്ടിയാണ് പരീക്ഷ മാറ്റാന്‍ അപേക്ഷ നല്‍കിയത്.

പരീക്ഷകള്‍ മാറ്റാനായി സര്‍ക്കാര്‍ നല്‍കിയ അപേക്ഷ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനു കൈമാറുകയായിരുന്നു.
ഏപ്രില്‍ ആറിനാണ് കേരളത്തില്‍ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുക. മേയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Video Stories