| Sunday, 18th April 2021, 10:58 pm

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. നേരത്തെ നിശ്ചയിച്ച പ്രകാരം, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും പുരോഗമിക്കുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു.

പരീക്ഷകള്‍ മാറ്റണമെന്ന ആവശ്യവുമായി ആരും വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചിട്ടില്ലെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.

അതേസമയം കൊവിഡ് കേസുകളില്‍ ഉണ്ടാവുന്ന വര്‍ധനവ് കണക്കിലെടുത്ത് സംസ്ഥാനത്തെ സര്‍വകലാശാലകളിലെ പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. കേരള, എം ജി, കാലിക്കറ്റ് കണ്ണൂര്‍, കാലടി സര്‍വകലാശാലകളിലെയും മലയാളം, സാങ്കേതിക സര്‍വകലാശാലകളിലേയും പരീക്ഷകള്‍ ആണ് മാറ്റിയത്.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും തുടര്‍ നടപടികള്‍ ഉണ്ടാവുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: SSLC- Plus Two exam will be conduct as covid directions

We use cookies to give you the best possible experience. Learn more