Advertisement
Kerala News
എസ്.എസ്.എല്‍.എസി, പ്ലസ് ടു പരീക്ഷകള്‍ മേയ് 21 നും മേയ് 29 നും ഇടയില്‍ നടത്തുമെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 May 06, 12:13 pm
Wednesday, 6th May 2020, 5:43 pm

തിരുവനന്തപുരം: കൊവിഡ് 19 കാരണം പാതിവഴിയില്‍ മുടങ്ങിപ്പോയ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മേയ് 21 നും മേയ് 29 നും ഇടയിലുള്ള ദിവസങ്ങളില്‍ നടത്തും.

പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം മേയ് 13 ന് ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇന്നും പുതുതായി ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. 7 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. കോട്ടയം 6, ഇടുക്കി 1 എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ എണ്ണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇതോടെ ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം 30 ആയി കുറഞ്ഞു. 502 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 14,670 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

ഇതില്‍ 268 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 58 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 34,599 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് പരിശോധന നടത്തിയത് 1104 സാമ്പിളുകളാണ്.

സംസ്ഥാനത്ത് എട്ട് ജില്ലകള്‍ കൊവിഡ് മുക്തമായി. ആറ് ജില്ലകളിലാണ് നിലവില്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുള്ളത്.

കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളാണ് കൊവിഡ് മുക്തമായത്. വയനാട്, കൊല്ലം, ഇടുക്കി, പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് കൊവിഡ് രോഗികളുള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO: