തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മേയ് 26 മുതല്‍ 31 വരെ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച് കേന്ദ്രാനുമതി ലഭിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും പരീക്ഷയെഴുതാനുള്ള സാഹചര്യമുണ്ടാകും.
ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകനയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 5 പേര്‍ക്ക് രോഗം ഭേദമായി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മഹാരാഷ്ട്ര 8, തമിഴ്‌നാട് 3, കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കം വഴിയുമാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്താകെ 666 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 161 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നു.
പാലക്കാട്- 7, മലപ്പുറം-4, കണ്ണൂര്‍- 3, പത്തനംതിട്ട, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ 2 വീതവും കാസര്‍കോട്, എറണാകുളം, കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ ഓരോ രോഗികളുമുണ്ട്.
തൃശ്ശൂര്‍ 2 കണ്ണൂര്‍, വയനാട് കാസര്‍കോട് എന്നീ ജില്ലകളിലുള്ളവര്‍ക്കാണ് രോഗം ഭേദമായത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക