തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് തുടങ്ങും. രാവിലെ 9.45 മുതല്‍ 11.30 വരെയാണ് പരീക്ഷാ സമയം. സംസ്ഥാനത്തിനകത്തും പുറത്തുമായുള്ളത് 2,962 പരീക്ഷ കേന്ദ്രങ്ങലായി 4,26,999 റഗുലര്‍ വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ഥികളുമാണ് ഇന്ന് പരീക്ഷ എഴുതുന്നത്.
ഇത്തവണ ഫോക്കസ് ഏരിയയില്‍ നിന്ന് 70% മാര്‍ക്കിനുള്ള ചോദ്യങ്ങളാണുള്ളത്. ഏപ്രില്‍ 29വരെയാണ് പരീക്ഷ. മെയ് 3 മുതല്‍ 10 വരെയാണ് ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ.
കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പരീക്ഷ. മാസ്‌കും സാനിട്ടെസറും നിര്‍ബന്ധമാണ്. താപനില പരിശോധിച്ച ശേഷമാണ് പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുക.
ഹയര്‍സെക്കന്‍ഡറി വി.എച്ച്.എസ്.ഇ പരീക്ഷകള്‍ ബുധനാഴ്ച തുടങ്ങിയിരുന്നു. 4,33,325 വിദ്യാര്‍ത്ഥികളാണ് കേരളത്തിനകത്തും പുറത്തുമായി പ്ലസ്ടു പരീക്ഷ എഴുതുന്നത്.
Content Highlights: SSLC Exams starts today