| Tuesday, 26th May 2020, 7:38 am

ഇന്ന് എസ്.എസ്.എല്‍.സി പരീക്ഷ; രക്ഷിതാക്കള്‍ കൂട്ടംകൂടിയാല്‍ നിയമ നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കര്‍ശന മാര്‍ഗ നിര്‍ദ്ദേശങ്ങളോടെ എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് ആരംഭിക്കും. പതിമൂന്നരലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്.

സ്‌കൂളിന് മുന്നില്‍ രക്ഷിതാക്കള്‍ കൂട്ടംകൂടിയാല്‍ നിയമനടപടിയുണ്ടാകും. തിരക്കൊഴിവാക്കാന്‍ കുട്ടികളെ ഒരേസമയത്ത് പുറത്തിറക്കരുത്. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നിയമനടപടികള്‍ ഉണ്ടാകും. ഡി.ജി.പിയാണ് മാര്‍ഗം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

എസ്.എസ്.എല്‍.സി പരീക്ഷ മാറ്റിവെക്കണമെന്ന ഹരജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മാസ്‌ക്, സാനിറ്റൈസര്‍, തെല്‍മല്‍ സ്‌കാനര്‍ ഉള്‍പ്പടെയുളള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയാണ് സ്‌കൂളുകള്‍ തയ്യാറെടുത്തിരിക്കുന്നത്. മാസ്‌ക് ധരിച്ച് എത്തുന്ന വിദ്യാര്‍ത്ഥികളുടെ തെര്‍മല്‍ സ്‌കാനിംഗ് നടത്തും.

പനി പോലെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവരെ പ്രത്യേക മുറിയിലിരുത്തും. പരീക്ഷാ കേന്ദ്രത്തിലെ ഇരിപ്പിടങ്ങളുടെ ക്രമീകരണം സീറ്റുകള്‍ക്കിടയില്‍ 1.5 മീറ്റര്‍ അകലത്തിലായിരിക്കണമെന്ന് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ പേനകള്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ് തുടങ്ങിയവയൊന്നും കൈമാറ്റം ചെയ്യാന്‍ പാടില്ല. എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് 2945 കേന്ദ്രങ്ങളും, ഹയര്‍സെക്കന്‍ഡറിക്ക് 2032 കേന്ദ്രങ്ങളും, വി.എച്ച്. എസ്.സിക്ക് 389 കേന്ദ്രങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്.

We use cookies to give you the best possible experience. Learn more