|

അദ്ദേഹത്തിന്റെ പടത്തിലെ നായികയെന്ന ലേബലില്‍ തമിഴിലേക്ക് വിളിച്ചു; അവര്‍ക്ക് ബഹുമാനവും ആരാധനയുമാണ്: ശിവദ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ശിവദ. 2009ല്‍ പുറത്തിറങ്ങിയ മലയാളം ആന്തോളജി ചിത്രമായ കേരള കഫേയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് ശിവദ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. പക്ഷേ അതിലൂടെ നടിക്ക് വേണ്ടത്ര അംഗീകാരം ലഭിച്ചിരുന്നില്ല.

പിന്നീട് ടെലിവിഷനില്‍ വീഡിയോ ജോക്കിയായി ജോലി ചെയ്ത ശിവദ 2011ല്‍ പുറത്തിറങ്ങിയ ലിവിംഗ് ടുഗെദര്‍ എന്ന ചിത്രത്തിലാണ് നായികയായി എത്തുന്നത്. ഫാസില്‍ ആയിരുന്നു ആ സിനിമയിലേക്ക് ശിവദയെ കൊണ്ടുവന്നത്. പിന്നീട് നടിയെ തേടി തമിഴ് സിനിമയില്‍ നിന്നും അവസരങ്ങളെത്തി.

ഇപ്പോള്‍ മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ ഫാസിലിനെ കുറിച്ച് പറയുകയാണ് ശിവദ. താന്‍ അഭിനയത്തെ കുറിച്ച് എന്തെങ്കിലും മനസിലാക്കിയിട്ടുണ്ടെങ്കില്‍ അത് സംവിധായകന്‍ ഫാസിലില്‍ നിന്നാണെന്നും ഇന്ന് താന്‍ ഇവിടെയിരിക്കാന്‍ കാരണം അദ്ദേഹമാണെന്നും ശിവദ പറയുന്നു.

തന്റെ ഗുരുനാഥനാണ് ഫാസിലെന്നും തമിഴ് സിനിമയിലേക്ക് തന്നെ വിളിച്ചത് ഫാസില്‍ സാര്‍ പടത്തിലെ നായിക എന്ന ലേബലിലാണെന്നും നടി പറഞ്ഞു. അദ്ദേഹത്തോടുള്ള അവരുടെ ആരാധനയും ബഹുമാനവും താന്‍ നേരിട്ടു കണ്ട് മനസിലാക്കിയതാണെന്നും ശിവദ കൂട്ടിച്ചേര്‍ത്തു.

‘ഫാസില്‍ സാറിന്റെ പടത്തിലാണ് ആദ്യം അഭിനയിച്ചത്. അതൊരു വലിയ അനുഗ്രഹം തന്നെയാണ്. അഭിനയത്തെ കുറിച്ച് എന്തെങ്കിലും ഞാന്‍ മനസിലാക്കിയിട്ടുണ്ടെങ്കില്‍ അത് ഫാസില്‍ സാറില്‍ നിന്നാണ്. ഇന്ന് ഞാന്‍ ഇവിടെയിരിക്കാന്‍ കാരണം ഫാസില്‍ സാറാണ്. എന്റെ ഗുരുനാഥനാണ് ഫാസില്‍ സാര്‍.

തമിഴ് സിനിമയിലേക്ക് എന്നെ വിളിച്ചത് ഫാസില്‍ സാര്‍ പടത്തിലെ നായിക എന്ന ലേബലിലാണ്. ഫാസില്‍ സാറിനോടുള്ള അവരുടെ ആരാധനയും ബഹുമാനവും ഞാന്‍ നേരിട്ടു കണ്ട് മനസിലാക്കിയതാണ്. സാറിന്റെ പടത്തിലെ നായികയായത് കൊണ്ട് നമ്മളും അവിടെ ആദരിക്കപ്പെടുകയാണ്,’ ശിവദ പറയുന്നു.

Content Highlight: Sshivada Talks About Director Faasil

Video Stories