| Sunday, 29th September 2019, 11:49 pm

കലയുടെ പൂരം കൊടിയിറങ്ങി സാഹിത്യ കിരീടം നിലനിര്‍ത്തി മലപ്പുറം ഈസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചാവക്കാട്: രണ്ട് ദിനങ്ങളിലായി ചാവക്കാട് നടന്ന എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവിന് പ്രൗഢമായ പരിസമാപ്തി. പതിനൊന്ന് വേദികളിലായി നൂറ്റിപ്പത്ത് ഇനങ്ങളില്‍ രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ കലാമത്സരത്തില്‍ മാറ്റുരച്ചു. കലാ സാഹിത്യ മത്സരങ്ങള്‍ക്കൊപ്പം സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഒത്തുചേര്‍ന്ന വിവിധ വിഷയങ്ങളിലുള്ള സാംസ്‌കാരിക സദസ്സുകളും നൂറ് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തുകൊണ്ട് ഇസ്ലാമിക് പബ്ലിഷിംഗ് ബ്യൂറോയുടെ പുസ്തകോത്സവും നടന്നു.

കലാമത്സരങ്ങളില്‍ 494 പോയിന്റുകള്‍ നേടി മലപ്പുറം ഈസ്റ്റ് സാഹിത്യ കിരീടം നിലനിര്‍ത്തി. 480,451 പോയിന്റുകളുമായി കോഴിക്കോട്, മലപ്പുറം വെസ്റ്റ് ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കാമ്പസ് വിഭാഗത്തില്‍ നീലഗിരി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ഗൂഡല്ലൂര്‍ ഒന്നാമതെത്തി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തൃശൂര്‍ ജില്ലയിലെ ഹയര്‍ സെകണ്ടറി വിഭാഗം മത്സരാര്‍ത്ഥി ഇ.എസ് അഷ്‌കര്‍ രണ്ടാം തവണവും സംസ്ഥാന സാഹിത്യോത്സവിന്റെ കലാപ്രതിഭയായും കാസര്‍ഗോഡ് ജില്ലയില്‍ നിന്നും മത്സരിച്ച ഹസന്‍ സര്‍ഗപ്രതിഭയുമായും തെരഞ്ഞെടുക്കപ്പെട്ടു. ഇരുപത്തി ഏഴാമത് സംസ്ഥാന സാഹിത്യോത്സവ് കണ്ണൂര്‍ ജില്ലയില്‍ വെച്ച് നടക്കും. സമാപന സംഗമം സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി ആമുഖ പ്രഭാഷണം നടത്തി. ടി.എന്‍ പ്രതാപന്‍ എം.പി മുഖ്യാതിഥിയായിരുന്നു. എസ്.എസ്. എഫ് സംസ്ഥാന സെക്രട്ടറി സി.ആര്‍ കുഞ്ഞുമുഹമ്മദ് സ്വാഗതവും നൗഷാദ് നന്ദിയും അറിയിച്ചു

Latest Stories

We use cookies to give you the best possible experience. Learn more