സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ നടത്തുന്ന കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (സി.ജി.എല്‍) എക്സാമിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. പി.എസ്.സി പരീക്ഷയേക്കാള്‍ എളുപ്പത്തില്‍ ജയിക്കാനും ഒരുപാട് ജോലി സാധ്യതയുമുള്ളതാണ് സി.ജി.എല്‍ പരീക്ഷകള്‍
എന്താണ് സി.ജി.എല്‍?
കേന്ദ്ര സര്‍വീസിലേക്ക് ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള സര്‍ക്കാര്‍ ഏജന്‍സിയാണ് എസ്.എസ്.സി. കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലെ സാങ്കേതികയോഗ്യത ആവശ്യമില്ലാത്ത തസ്തികകളിലേക്ക് മൂന്നു വിഭാഗമായി തിരിച്ചാണ് പരീക്ഷ നടത്തുന്നത്.
എസ്.എസ്.എല്‍.സി യോഗ്യത മാത്രം ഉളളവര്‍ക്ക് മള്‍ട്ടി ടാസ്‌കിങ് പരീക്ഷയിലൂടെയും പ്ലസ്ടു യോഗ്യത വേണ്ട ക്ലറിക്കല്‍ തസ്തികകളിലേക്ക് ഹയര്‍ സെക്കന്‍ഡറിതല പരീക്ഷയിലൂടെയും റിക്രൂട്ട്മെന്റ് നടത്തുന്നു. ബിരുദം യോഗ്യതയായിവേണ്ട ഓഫീസര്‍ തസ്തികകളിലേക്കാണ് സി.ജി.എല്‍ പരീക്ഷയിലൂടെ റിക്രൂട്ട്മെന്റ് നടത്തുന്നത്.
ഈ വര്‍ഷത്തെ അപേക്ഷക്കുള്ള സമയം ആയിരിക്കുകയാണ്. 8125 ഒഴിവുകളാണ് പരീക്ഷയില്‍ ജയിക്കുന്നവരെ കാത്തിരിക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായുള്ള ഓണ്‍ലൈന്‍ പരീക്ഷ, കംപ്യൂട്ടര്‍ പ്രൊഫിഷ്യന്‍സി ടെസ്റ്റ്/സ്‌കില്‍ ടെസ്റ്റ് എന്നിവയ്ക്കുശേഷമാണ് തിരഞ്ഞെടുപ്പ്. ചില തസ്തികയ്ക്ക് എഴുത്തുപരീക്ഷ മാത്രമേ ഉണ്ടാകൂ.
ആദ്യഘട്ട പരീക്ഷ 2020 മാര്‍ച്ച് 2-11 തീയതികളിലും രണ്ടാംഘട്ട പരീക്ഷ ഏപ്രില്‍ 22-25 തീയതികളിലുമാണ്. ജനറല്‍ ഇന്റലിജന്‍സ്, റീസണിങ്, ജനറല്‍ അവേര്‍നസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് എന്നിവയുള്‍പ്പെടുന്നതാണ് സിലബസ്. പരീക്ഷക്ക് നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും.
ഓണ്‍ലൈന്‍ അപേക്ഷ അയക്കേണ്ട അവസാന തിയ്യതി നവംബര്‍ 25 ആണ്.
രൈ.ിശര.ശി എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ചെയ്തിട്ടുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തശേഷം അപേക്ഷ നല്‍കാം. മറ്റുള്ളവര്‍ ആദ്യം രജിസ്ട്രഷന്‍ പൂര്‍ത്തിയാക്കണം.
ഒറ്റത്തവണ രജിസ്ട്രഷന് ഫോട്ടോ, ഒപ്പ് എന്നിവ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതുണ്ട്.
ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ്, കേന്ദ്ര സെക്രട്ടേറിയറ്റ്, ഇന്റലിജന്‍സ് ബ്യൂറോ, റെയില്‍വേ, ടാക്സ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, തപാല്‍, സി.ബി.ഐ., വിവിധ മന്ത്രാലയങ്ങളുടെ ഓഫീസുകള്‍ എന്നിവയിലായിരിക്കും സി.ജി.എല്‍ വിജയികള്‍ക്ക് നിയമനം.
അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍, അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍, അസിസ്റ്റന്റ്, ഇന്‍കംടാക്സ് ഇന്‍സ്പെക്ടര്‍, സെന്‍ട്രല്‍ എക്സൈസ് ഇന്‍സ്പെക്ടര്‍, അസിസ്റ്റന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍, ഇന്‍സ്പെക്ടര്‍, ഡിവിഷണല്‍ അക്കൗണ്ടന്റ്, സബ് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, ഓഡിറ്റര്‍, അക്കൗണ്ടന്റ്, ജൂനിയര്‍ അക്കൗണ്ടന്റ്, ടാക്സ് അസിസ്റ്റന്റ്, യു.ഡി. ക്ലാര്‍ക്ക് തുടങ്ങിയവയാണ് ലഭിക്കുന്ന തസ്തികകള്‍.