തൃശൂര്‍: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും ആര്യാടന്‍ മുഹമ്മദിനെതിരെയും കേസെടുക്കാന്‍ ഉത്തരവിട്ട വിജിലന്‍സ് കോടതി ജഡ്ജി എസ്.എസ്. വാസന്‍ സ്വയംവിരമിക്കലിന് നല്‍കിയ അപേക്ഷ പിന്‍വലിച്ചു. ഹൈക്കോടതി ജഡ്ജിമാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അപേക്ഷ പിന്‍വലിച്ചത്.
ആര്യാടനും മുഖ്യമന്ത്രിക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട എസ്.എസ് വാസന്റെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് 2017 മേയ് 31 വരെ സര്‍വീസ് അവശേഷിക്കേ വരുന്ന മേയ് 31 ന് വിരമിക്കാന് അനുമതി നല്‍കണമെന്ന് വാസന്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കിയിരുന്നത്.
പൊതുപ്രവര്‍ത്തകനായ ടി.ഡി.ജോസഫ് നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ആര്യാടനും മുഖ്യമന്ത്രിക്കുമെതിരെ എസ്.എസ് വാസന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്.
ഇതിനെ ശക്തമായി വിമര്‍ശിച്ച ഹൈക്കോടതി ജസ്റ്റിസ് പി. ഉബൈദ് കോടതി വെളിപ്പെടുത്തലുകളുടെ പിന്നാലെ പോകരുതെന്നും തന്റെ പദവി തപാലാപ്പീസിന് സമമാണെന്ന് കരുതരുതെന്നും പറഞ്ഞിരുന്നു. പോസ്റ്റുമാന്റെ ജോലിയാണു താന്‍ ചെയ്തതെന്നു വിധിയില്‍ പറഞ്ഞ വിജിലന്‍സ് ജഡ്ജിക്കു തന്റെ ഉത്തരവാദിത്തം എന്തെന്ന് ശരിക്കും അറിയില്ല, ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം ഇക്കാര്യം പരിശോധിക്കണമെന്നും ജസ്റ്റിസ് പി ഉബൈദ് പറഞ്ഞിരുന്നു. ഈ രീതിയിലാണ് നിയമം മനസിലാക്കുന്നതെങ്കില്‍ വിജിലന്‍സ് കോടതിക്കെതിരെ അച്ചടക്ക നടപടി എടുക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.