സ്റ്റീവന്‍ സ്പില്‍ബര്‍ഗുമായുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് സംവിധായകന്‍ എസ്.എസ്.രാജമൗലി. ‘ഞാന്‍ ദൈവത്തെ കണ്ടുമുട്ടിയെന്ന’ ക്യാപ്ഷനോടെയാണ് രാജമൗലി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ സ്പില്‍ബര്‍ഗിനും രാജമൗലിക്കുമൊപ്പം സംഗീത സംവിധായകന്‍ കീരവാണിയുമുണ്ട്. കഴിഞ്ഞ ദിവസം മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ആര്‍.ആര്‍.ആര്‍ എന്ന സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ലഭിച്ചിരുന്നു.
ആ പുരസ്‌കാരം ഏറ്റുവാങ്ങന്ന ചടങ്ങില്‍ വെച്ചാണ് സ്റ്റീവന്‍ സ്പില്‍ബര്‍ഗുമായുള്ള കൂടിക്കാഴ്ച്ച. നാല് പതിറ്റാണ്ടുകാലമായി ലോക സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സ്റ്റീവ് സ്പില്‍ബര്‍ഗ് സംവിധായകന്‍ നിര്‍മാതാവ്, തിരക്കഥാകൃത്ത് തുടങ്ങി വിവിധ മേഖലകളില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
ഇതിനോടകം തന്നെ ആറ് തവണയായി ഒമ്പത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരമാണ് അദ്ദേഹം നേടിയിട്ടുള്ളത്. ഇത്തവണത്തെ മികച്ച സംവിധായകന്‍(മോഷന്‍ പിക്ചര്‍) ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും, മികച്ച സിനിമ(മോഷന്‍ പിക്ചര്‍) എന്നിങ്ങനെ രണ്ട് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരമാണ് അദ്ദേഹത്തിന്റെ ‘ദി ഫാബല്‍മാന്‍സ്’ എന്ന സിനിമക്ക് ലഭിച്ചത്.
അതോടൊപ്പം തന്നെ ഒന്നര പതിറ്റാണ്ടിനുശേഷമാണ് ഇന്ത്യയിലേക്ക് ഒരു ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം എത്തുന്നത്. ഇന്ത്യന്‍ സിനിമയിലൂടെ ഇത്തരത്തിലൊരു പുരസ്‌കാരം ലഭിക്കുന്നതും ആദ്യമായിട്ടാണ്. സ്ലം ഡോഗ് മില്യണര്‍ എന്ന അന്യഭാഷാ ചിത്രത്തിലൂടെ എ.ആര്‍.റഹ്മാനാണ് ഇതിന് മുമ്പ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിക്കുന്നത്.
രാജമൗലി പങ്കിട്ട പോസ്റ്റിന് താഴെ കമന്റുകളുമായി ആരാധകരും നിരവധി പ്രമുഖരും എത്തിയിട്ടുണ്ട്. വളര്‍ന്നു വരുന്ന ദൈവം എക്കാലക്കെയും ദൈവത്തെ കണ്ടുമുട്ടി എന്നാണ് ഒരു ആരാധകന്‍ പങ്കുവെച്ച കമന്റ്. സിനിമ സിനിമയെ കണ്ടുമുട്ടി, ഞങ്ങളുടെ ചെറുപ്പകാലം മനോഹരമാക്കിയ രണ്ട് ലെജന്‍ഡ്‌സ്, ഈ ചിത്രത്തെ കുറിച്ച് കൂടുതലൊന്നും പറയാനില്ല തുടങ്ങിയ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
content highlight: ss rajamouli share aphoto with steven spielberg