ഹൈദരാബാദ്: കൊവിഡ് ഉയര്‍ത്തിയ ഭീഷണിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച എസ്.എസ്. രാജമൗലി ചിത്രം ‘ആര്‍ആര്‍ആര്‍’ ഷൂട്ടിങ് പുനരാരംഭിച്ചു. ലോക്ഡൗണ്‍ മൂലം മാസങ്ങളോളം അടച്ചിട്ട സിനിമയുടെ ബ്രഹ്മാണ്ഡ സെറ്റ് കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ തുറന്നത്.
പൊടിപിടിച്ച ബ്രഹ്മാണ്ഡ സെറ്റുകള്‍ ശുചിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്ത വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. നൂറ് കോടിക്ക് മുകളിലാണ് സെറ്റിന്റെ നിര്‍മാണ ചിലവ്.
‘രുധിരം രണം രൗദ്രം’ എന്നാണ്ചിത്രത്തിന്റെ പേര്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര്‍ ജോണ്‍സാണ് ചിത്രത്തില്‍ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴ് നടന്‍ സമുദ്രക്കനിയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. വി. വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ചരിത്ര കഥകൂടിയാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്.
രാം ചരണും ജൂനിയര്‍ എന്‍.ടി.ആറുമാണ്അല്ലൂരി സീതാരാമ രാജുവും കോമരം ഭീമും ആയിവെള്ളിത്തിരയില്‍ എത്തുന്നത്. 10 ഭാഷകളിലാകും ചിത്രം റിലീസിനെത്തുക.
ഡി.വി.വി എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ഡി.വി.വി. ധനയ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എം.എം. കീരവാണി സംഗീതം. കെ.കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: SS Rajamouli returns to sets to begin shooting RRR, teases with a video