ഹൈദരാബാദ്:സംവിധായകന്‍ രാജമൗലിക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു. രാജമൗലി തന്നെയാണ് ട്വിറ്ററിലൂടെ താനും കുടുംബവും കൊവിഡ് ബാധിതരായ കാര്യം അറിയിച്ചത്.
കുറച്ചുനാള്‍ മുമ്പ് തന്റെ കുടുംബാംഗങ്ങള്‍ക്ക് നേരിയ പനി വന്നിരുന്നു മരുന്നിനുശേഷം പനി ശമിച്ചുവെങ്കിലും കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ഇപ്പോള്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് ഫലം വന്നിരിക്കുന്നെന്നും ഡോക്ടറുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍, താനും കുടുംബവും ഹോം ക്വറന്റൈനില്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
കുടുംബത്തില്‍ ആര്‍ക്കും ഇപ്പോള്‍ രോഗലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്നും രാജമൗലി പറഞ്ഞു. എന്നിരുന്നാലും, സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച എല്ലാ സുരക്ഷാ മുന്‍കരുതലുകളും പാലിക്കുന്നുണ്ടെന്നും തന്റെ കുടുംബാംഗങ്ങള്‍ പൂര്‍ണമായും സുഖം പ്രാപിക്കാന്‍ കാത്തിരിക്കുകയാണെന്നും മാരകമായ വൈറസ് ബാധിച്ച മറ്റ് ആളുകളെ സഹായിക്കാന്‍ പ്ലാസ്മ ദാനം ചെയ്യാമെന്ന പ്രതീക്ഷയിലാണെന്നും രാജമൗലി ട്വിറ്ററിലൂടെ പറഞ്ഞു.
ഭാര്യ രാമ രാജമൗലി, മകള്‍ എസ്.എസ്. മയൂഖ എന്നിവരോടൊപ്പം രാജമൗലി ഹൈദരാബാദിലാണ് താമസം. അതേസമയം മകന്‍ എസ്.എസ് കാര്‍ത്തികേയയും മരുമകള്‍ പൂജ പ്രസാദും അവരോടൊപ്പം തന്നെയുണ്ടോ എന്നും ഇവര്‍ക്ക് കൊവിഡ് ബാധയുണ്ടോ എന്നും ഉറപ്പില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക