| Friday, 25th March 2022, 10:27 am

മോഹന്‍ലാലിന്റെ ആ സിനിമ കണ്ടപ്പോള്‍ അത് ഞാന്‍ സംവിധാനം ചെയ്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു: രാജമൗലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാഹുബലിക്ക് ശേഷം എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ആര്‍.ആര്‍.ആര്‍ റിലീസ് ചെയ്തിരിക്കുകയാണ്.

ജൂനിയര്‍ എന്‍.ടി.ആര്‍, രാംചരണ്‍ തേജ, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ആക്ഷന്‍ ഡ്രാമ ചിത്രം മാര്‍ച്ച് 25നാണ് തിയേറ്ററുകളിലെത്തിയത്.

തനിക്ക് സംവിധാനം ചെയ്യണമെന്ന് കണ്ടപ്പോള്‍ തോന്നിയ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ രാജമൗലി.

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ദൃശ്യം ബ്രില്ല്യന്റ് മൂവി ആണെന്നും അത് കണ്ടപ്പോള്‍ താന്‍ സംവിധാനം ചെയ്തിരുന്നെങ്കില്‍ എന്ന് ആലോചിച്ചിട്ടുണ്ടെന്നുമാണ് രാജമൗലി പറയുന്നത്.

”ഇഷ്ടപ്പെട്ട സിനിമകള്‍ ഒരുപാടുണ്ട്. ബെന്‍ഹര്‍, മായാബസാര്‍. ഒരുപാട് എണ്ണം മനസിലേക്ക് വരുന്നുണ്ട്.

ദൃശ്യത്തിന്റെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും കണ്ടപ്പോള്‍, ഞാനായിരുന്നു അതിന്റെ ഡയറക്ടറെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ട്.

എനിക്ക് ഭയങ്കര ഇഷ്ടമായി ആ സിനിമ. പ്രത്യേകിച്ചും അതിന്റെ എഴുത്ത് ശരിക്കും ബ്രില്ല്യന്റായിരുന്നു.

ഒന്നാം ഭാഗം തന്നെ ഗ്രേറ്റ് ആയിരുന്നു. രണ്ടാം ഭാഗം അതിനേക്കാള്‍ ത്രില്ലിങ്ങും.

അത്തരത്തിലുള്ള ഒരു ഇന്റലിജന്‍സും ഇമോഷന്‍സും സിംപ്ലിസിറ്റിയും ആ സിനിമയില്‍ കണ്ടത് ഗ്രേറ്റ് ആയിരുന്നു,” രാജമൗലി പറഞ്ഞു.

ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍, എക്കാലത്തെയും പ്രിയപ്പെട്ട സിനിമ ഏതാണ് എന്ന ഇന്റര്‍വ്യൂവറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാജമൗലി.

അഞ്ച് ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ആര്‍.ആര്‍.ആര്‍ എത്തുന്നത്.

സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ഒലീവിയ മോറിസ്, ശ്രിയ ശരണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ഇംഗ്ലീഷ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും സിനിമ ലോകമെമ്പാടും റിലീസ് ചെയ്യുന്നുണ്ട്.

Content Highlight: SS Rajamouli about Mohanlal- Jeethu Joseph movie Drishyam

Latest Stories

We use cookies to give you the best possible experience. Learn more