Entertainment news
വിൻസിക്ക് ഇടയ്ക്കിടയ്ക്ക് മാം, ടീച്ചറെ വിളിയൊക്കെ വരും; ഒന്ന് മിണ്ടാതിരിക്കടി വിൻസി എന്ന് പറയും: ശ്രുതി രാമചന്ദ്രൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 06, 01:21 pm
Monday, 6th November 2023, 6:51 pm

വിൻസി അലോഷ്യയസിന്റെ അധ്യാപികയായിരുന്നതിനെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടി ശ്രുതി രാമചന്ദ്രൻ. വിൻസി അലോഷ്യസും താനും മാരിവില്ലിൻ ഗോപുരങ്ങൾ സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്ന് ശ്രുതി പറയുന്നുണ്ട്. ലൊക്കേഷനിൽ വെച്ച് വിൻസി തന്നോട് മിണ്ടിയിരുന്നില്ലെന്നും മൂന്ന് ദിവസത്തിന് ശേഷം ‘നിങ്ങൾ കുഴപ്പമില്ല അല്ലേ’ എന്ന് വിൻസി പറഞ്ഞിരുന്നെന്നും ശ്രുതി രാമചന്ദ്രൻ പറഞ്ഞു.

ഇടയ്ക്കിടയ്ക്ക് വിൻസി തന്നെ ടീച്ചറെ എന്നും മാം എന്നും വിളിക്കാറുണ്ടെന്നും ശ്രുതി കൂട്ടിച്ചേർത്തു. എന്നാൽ വിൻസി താൻ നല്ല സ്ട്രിക്ട് ആയിട്ടുള്ള ടീച്ചർ ആണെന്ന് പറഞ്ഞിരുന്നെന്നും എന്നാൽ തന്റെ ഒറ്റ ക്ലാസ്സിൽ മാത്രമേ അവൾ ഇരുന്നിട്ടുള്ളൂയെന്നും ശ്രുതി രാമചന്ദ്രൻ പറഞ്ഞു. ജിഞ്ചർ മീഡിയക്ക് തന്റെ പങ്കാളി ഫ്രാൻസിസ് തോമസിനുമൊത്ത് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്രുതി രാമചന്ദ്രൻ.

‘വിൻസിയും ഞാനും ഇപ്പോൾ മാരിവില്ലിന് ഗോപുരങ്ങൾ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അതിൻ്റെ ഷൂട്ടിന്റെ സമയത്ത് ആദ്യത്തെ മൂന്നാല് ദിവസം ഞാനും വിൻസിയുമായിരുന്നു കോമ്പിനേഷൻ സീൻ ഉണ്ടായിരുന്നത്. വിൻസി ആണെങ്കിൽ അങ്ങനെ സംസാരിക്കുന്നില്ല. മൂന്നാമത്തെ ദിവസമായതിനു ശേഷം ‘നിങ്ങൾ കുഴപ്പമില്ല അല്ലേ’ എന്ന് പറഞ്ഞു. വിൻസിക്ക് ഇടയ്ക്കിടയ്ക്ക് മാം, ടീച്ചറെ എന്ന വിളിയൊക്കെ വരും. അപ്പോൾ ഞാൻ ഒന്ന് മിണ്ടാതിരിക്ക് വിൻസി എന്ന് പറയും.


ഷൂട്ടിന്റെ സമയത്ത് അവൾ പറയുമായിരുന്നു നിങ്ങൾ ഭയങ്കര സ്ട്രിക്ട് ആയിരുന്നു എന്നൊക്കെ. വിൻസി ക്ലാസ്സിൽ കയറിയിട്ടില്ല. പിന്നെ എന്താ പറയുന്നത് എന്ന് എനിക്ക് വലിയ നിശ്ചയമില്ല.
ഞാനെടുത്ത ഒരു ക്ലാസിൽ മാത്രമേ വിൻസി കയറിയിട്ടുള്ളൂ. ഞാനൊരു കൊല്ലം ആ കോളേജിൽ പഠിപ്പിച്ചു. വിൻസിക്ക് ഞാൻ ഒരു ക്ലാസ് മാത്രമേ എടുത്തിട്ടുള്ളൂ.


ആർക്കിടെക്ചർ ആയിരുന്നു അവൾ പഠിച്ചിരുന്നത്. അതിൽ മിക്സഡ് ആയിട്ടുള്ള സബ്ജക്ട് ആയിരുന്നു ഞാൻ അവൾക്ക് എടുത്തിരുന്നത്. ലാൻഡ്‌സ്‌കേപ്പ് ഡിസൈൻ അങ്ങനെയുള്ള ചില സബ്ജക്ട് ആയിരുന്നു എടുത്തിരുന്നത്,’ ശ്രുതി രാമചന്ദ്രൻ പറഞ്ഞു.

Content Highlight: Sruthi ramachanthran and vincy alosious teacher student relationship