ആ കഥാപാത്രങ്ങള്‍ ഇപ്പോഴും എന്നിലുണ്ട്; അവയില്‍ നിന്ന് എന്തെങ്കിലുമൊക്കെ എനിക്ക് പഠിക്കാനുണ്ടാവും: ശ്രുതി രാമചന്ദ്രന്‍
Entertainment
ആ കഥാപാത്രങ്ങള്‍ ഇപ്പോഴും എന്നിലുണ്ട്; അവയില്‍ നിന്ന് എന്തെങ്കിലുമൊക്കെ എനിക്ക് പഠിക്കാനുണ്ടാവും: ശ്രുതി രാമചന്ദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th May 2024, 5:18 pm

ലൂക്ക എന്ന ചിത്രത്തിന് ശേഷം അരുണ്‍ ബോസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍ ‘. ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായത്.

ഓഡിയന്‍സിനെ സംബന്ധിച്ച് ഒരു സിനിമ കണ്ട ശേഷം ആ കഥാപാത്രം എത്ര നേരം മനസില്‍ തങ്ങിനില്‍ക്കുന്നു എന്നതിലാണ് ഒരു കഥാപാത്രത്തിന്റെ ലൈഫ് ടൈം. അതുപോലെ ഒരു പെര്‍ഫോര്‍മര്‍ എന്ന നിലയില്‍ ഒരു കഥാപാത്രത്തിന്റെ ലൈഫ് ടൈം എത്രയാണ് എന്ന ചോദ്യത്തിനു മറുപടി പറയുകയാണ് ശ്രുതി രാമചന്ദ്രനും ഇന്ദ്രജിത്ത് സുകുമാരനും. ചിത്രത്തിന്റെ പ്രോമോഷനുമായി ബന്ധപെട്ട് ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു താരങ്ങള്‍.

‘ഞാന്‍ ഒരു കാരക്ടര്‍ ചെയ്ത് കഴിഞ്ഞാല്‍ പെട്ടെന്ന് ഡിറ്റാച്ഡ് ആവും. പക്ഷെ എനിക്ക് തോന്നാറുണ്ട് എല്ലാ കഥാപാത്രങ്ങളില്‍ നിന്നും എന്തെങ്കിലും എനിക്ക് പഠിക്കാന്‍ ഉണ്ടാവുമെന്ന്. എമ്പതി എന്നുള്ളത് ഡെവലപ്പ് ചെയ്യാനോ എന്‍ഹാന്‍സ് ചെയ്യാനോ എല്ലാ കാരക്ടര്‍സും എന്നെ സഹായിച്ചിട്ടുണ്ട്.

അത് എങ്ങനെയാണ് എന്ന് പിന്‍പോയന്റ് ചെയ്യാന്‍ എനിക്ക് ആവില്ല. ഷൂട്ട് കഴിഞ്ഞാല്‍ ഞാന്‍ അതില്‍ നിന്നെല്ലാം ഡിറ്റാച്ഡ് ആവാറുണ്ട്. പൂര്‍ണമായി അല്ലെങ്കിലും ചിത്രയും നീരജയുമെല്ലാം കുറച്ച് എന്നിലുണ്ട്,’ ശ്രുതി രാമചന്ദ്രന്‍ പറഞ്ഞു.

‘ഞാന്‍ ഒരു സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞാല്‍ ആ കഥാപാത്രത്തില്‍ നിന്നും ഡിസ്‌കണക്ടാവും. കാരണം അതു കഴിഞ്ഞാല്‍ ചിലപ്പോ ഉടനെ തന്നെ അടുത്ത ചിത്രത്തിലേക്ക് കയറേണ്ടിവരും. അപ്പോ നമ്മള്‍ ചെയ്ത സിനിമയുടെ തുടര്‍ച്ചയുമായി അതില്‍ പോവാന്‍ പറ്റില്ല. ഒരു കാരക്ടറില്‍ നിന്നും ഇറങ്ങി പുതിയ കാരക്ടറിലേക്ക് മാറാന്‍ നമ്മുക്ക് വളരെ ചെറിയ സമയമെ കിട്ടുന്നുള്ളു.

ഈ സിനിമയില്‍ നിന്ന് ഞാന്‍ നേരെ പോയത് റസൂല്‍ പൂക്കുറ്റി സംവിധാനം ചെയ്യുന്ന ഒരു സിനിമയിലേക്കാണ്. അപ്പോള്‍ ഈ ഫണ്‍ ജോവിയല്‍ മുഡ് എനിക്ക് നേരെ അവിടെക്ക് കൊണ്ട് പോവാന്‍ പറ്റില്ല. അതൊരു എക്സ്ട്രീം സീരിയസ് കഥാപാത്രമാണ്. അതു ചിലപ്പോള്‍ എന്റെ എക്സ്പീരിയന്‍സ് കൊണ്ടാവാം. അത് തനിയെ മാറുന്നതാണ്,’ ഇന്ദ്രജിത്ത് പറഞ്ഞു.


Content Highlight: Sruthi Ramachandran Talks About Her Characters