|

ആന്റണിയുടെ പ്രസ്താവനയോട് യോജിക്കുന്നു- എസ്.ആര്‍.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ മതേതരത്വത്തില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടെന്ന എ.കെ ആന്റണിയുടെ അഭിപ്രായത്തോട് യോജിക്കുന്നതായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള.

കോണ്‍ഗ്രസിന്റെ മത നിരപേക്ഷ യശസ്സിന് കോട്ടം തട്ടിയെന്ന എ.കെ ആന്റണിയുടെ പ്രസ്താവനയോട് യോജിക്കുന്നു. പ്രസംഗത്തിലൊതുക്കാതെ അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമോ എന്നാണ് അറിയേണ്ടതെന്ന് എസ്.ആര്‍.പി കൂട്ടിച്ചേര്‍ത്തു.

അതേസമയം ആന്റണിയുടെ പ്രസ്ഥാവനയോട് വിയോജിക്കുന്നതായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ മതേതരത്വത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസക്കുറവ് വന്നിട്ടുണ്ടെന്നും നിലപാടുകള്‍ പലര്‍ക്കും പൂര്‍ണമായി മനസ്സിലാകുന്നില്ലെന്നും ആന്റണി പറഞ്ഞിരുന്നു. മതേതരത്വത്തിന് ഏറ്റവും വേരോട്ടമുള്ള കേരളത്തില്‍ പോലും വര്‍ഗീയകക്ഷികള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Latest Stories