നെറ്റ്ഫ്ളിക്സില്‍ ലോകവ്യാപകമായി ആരാധകരുള്ള സ്പാനിഷ് വെബ്സീരീസായ ‘മണി ഹെയിസ്റ്റ്’ ബോളിവുഡില്‍ സിനിമയാവുന്നതായി റിപ്പോര്‍ട്ട്. ഷാരൂഖ് ഖാനാണ് നിര്‍മ്മാണാവകാശം സ്വന്തമാക്കിയതെന്നും കിങ് ഖാന് തന്നെ കേന്ദ്രകഥാപാത്രമായ ‘പ്രൊഫസര്‍’ വേഷമിടുന്നതെന്നും ചില ബോളിവുഡ് വെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മണി ഹെയ്സ്റ്റ് ബോളിവുഡിലെത്തുന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ഇല്ലെങ്കിലും ഹിന്ദിയില്‍ പ്രൊഫസറുടെ വേഷം ചെയ്യാന്‍ ഷാരൂഖല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
‘സീറോ’യുടെ പരാജയ ശേഷം പുതിയ സിനിമകളൊന്നും ഷാരൂഖ് പ്രഖ്യാപിച്ചിരുന്നില്ല. ‘WeMissSRKOnBigScreen’ എന്നൊരു ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്റിംഗ് ആയിരുന്നു