' വിജയത്തിലും എന്റെ ഹൃദയം ഹൈദരാബാദിനൊപ്പമാണ്'; പ്ലേ ഓഫ് മത്സരം നട്ടപ്പാതിരായിലേക്ക് നീട്ടിയതിനെതിരെ പ്രതിഷേധവുമായി കിംഗ് ഖാനും ഗംഭീറും യുവരാജ് സിംഗും
Daily News
' വിജയത്തിലും എന്റെ ഹൃദയം ഹൈദരാബാദിനൊപ്പമാണ്'; പ്ലേ ഓഫ് മത്സരം നട്ടപ്പാതിരായിലേക്ക് നീട്ടിയതിനെതിരെ പ്രതിഷേധവുമായി കിംഗ് ഖാനും ഗംഭീറും യുവരാജ് സിംഗും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th May 2017, 7:17 pm

കൊല്‍ക്കത്ത: ഐപിഎല്‍ പ്ലേഓഫ് മത്സരം അര്‍ധ രാത്രിയിലേക്ക് നീട്ടികൊണ്ട് പോയതില്‍ അതൃപതി അറിയിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാന്‍. മത്സരം മറ്റൊരു ദിവസത്തിലേക്ക് നീട്ടുന്നതായിരുന്നു നല്ലതെന്നായിരുന്നു കിംഗ് ഖാന്റെ പ്രതികരണം.

മത്സരം വീക്ഷിക്കാന്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഷാരൂഖും ഉണ്ടായിരുന്നു. കിംഗ് ഖാന് പിന്നാലെ ഹൈദരാബാദ് താരം യുവരാജ് സിംഗും കൊല്‍ക്കത്തന്‍ നായകന്‍ ഗൗതം ഗംഭീറും അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിരുന്നു.


Also Read: കാളക്കുട്ടി വേണ്ട; പശുക്കള്‍ ഇനി മുതല്‍ പശുക്കുട്ടികളെ പ്രസവിച്ചാല്‍ മതി; കൃത്രിമ ബീജസങ്കലന പദ്ധതിയുമായി സര്‍ക്കാര്‍


കൊല്‍ക്കത്തയുടെ ജയത്തില്‍ സന്തുഷ്ടനാണ്. എന്നാല്‍ ഈ മത്സരം റദ്ദാക്കി പ്ലേ ഓഫ് മറ്റൊരു ദിവസത്തിലേക്ക് മാറ്റാമായിരുന്നു എന്നായിരുന്നു ഷാരൂഖ് ഖാന്റെ ട്വീറ്റ്.

ഈ വിജയത്തില്‍ ഞാന്‍ സംതൃപ്തനാണ് എന്നാല്‍ എന്റെ ഹൃദയം സണ്‍റൈസസ് ഹൈദരാബാദിനൊപ്പമാണ്, ഇങ്ങനെയൊരു തോല്‍വി പ്രയാസകരമാണ്. നിങ്ങളും വിജയിച്ചവരാണെന്നായിരുന്നു ഗൗതം ഗംഭീര്‍ പ്രതികരിച്ചത്.

കൊല്‍ക്കത്തയുടെ വിജയത്തെ അഭിനന്ദിച്ച യുവരാജ് മത്സരം “ഷോട്ട് ഗെയിം” ആയത് നിര്‍ഭാഗ്യകരമായെന്നും അഭിപ്രായപ്പെട്ടു.

നേരത്തെ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌ക്കറും മത്സരം മാറ്റിവെക്കാത്തതിനെതിരെ രംഗത്ത് വന്നിരുന്നു. മത്സരം മാറ്റിവെക്കാണമെന്നായിരുന്നു ഗവാസ്‌ക്കറിന്റെ അഭിപ്രായം. ഇന്ന് കളി ഇല്ല എന്നിരിക്കെ അതേ വേദിയില്‍ തന്നെ നടപ്പിലാക്കാമായിരുന്നെന്നും ഗവാസ്‌ക്കര്‍ പറയുന്നു.

മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്രയും ഇക്കാര്യത്തില്‍ ഗവാസ്‌ക്കറോട് യോജിച്ചു. ഇതാദ്യമായാണ് ബിസിസിഐയുടെ ഒരു തീരുമാനത്തിനെതിരെ ഗവാസ്‌ക്കര്‍ ഇത്ര രൂക്ഷമായി വിമര്‍ശിക്കുന്നത്.

കൊല്‍ക്കത്ത-ഹൈദരാബാദ് മത്സരം കഴിഞ്ഞ ദിവസം അവസാനിച്ചത് അര്‍ധരാത്രി ഒന്നേ മുപ്പതോടു കൂടിയാണ്. ഡക്ക് വര്‍ത്ത് നിയമ പ്രകാരമായിരുന്നു കൊല്‍ക്കത്തയുടെ വിജയം. നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത നായകന്‍ ഗൗതം ഗംഭീര്‍ ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരി വെക്കുന്ന പ്രകടനം കാഴ്ച വെച്ച ബൗളര്‍മാര്‍ ഹൈദരാബാദിനെ 20 ഓവറില്‍ 128 റണ്‍സിന് പുറത്താക്കുകയും ചെയ്തു.


Don”t Miss: കുല്‍ഭുഷന്‍ യാദവിന്റെ വധശിക്ഷ: അന്താരാഷ്ട്ര നീതിന്യായ കോടതി വിധി അംഗീകരിക്കില്ല; രാജ്യസുരക്ഷയില്‍ ഇടപെടാന്‍ കോടതിയ്ക്ക് അധികാരമില്ലെന്നും പാകിസ്ഥാന്‍


മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത പതര്‍ച്ചയോടെയാണ് തുടങ്ങിയത്. 12റണ്‍സെടുക്കുന്നതിതനിടെ അവരുടെ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ കൂടാരം കയറി. ഒരു റണ്‍സെടുത്ത ഉത്തപ്പ, ആറ് റണ്‍സെടുത്ത ക്രിസ് ലിന്‍. പൂജ്യനായി യൂസുഫ് പത്താന്‍ എന്നിവരാണ് തലകുനിച്ച് മടങ്ങിയത്.

പിന്നീട് നായകന്‍ ഗൗതം ഗംഭീര്‍ ടീമിന്റെ ഭാരം ഒറ്റക്ക് തോളിലേറ്റുകയായിരുന്നു. നായകന് കൂട്ടായെത്തിയ ഇഷാന്‍ ജഗ്ഗി മികച്ച പിന്തുണയും നല്‍കി. ഗംഭീര്‍ 19 പന്തുകളില്‍ നിന്ന് 32 റണ്‍സെടുത്തു. ഇഷന്‍ എട്ട് പന്തുകളില്‍ നിന്ന് അഞ്ച് റണ്‍സെടുത്ത് പുറത്താക്കാതെ നിന്നു. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാറും ക്രിസ് ജോര്‍ദനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.