| Thursday, 25th July 2024, 4:06 pm

യഥാര്‍ത്ഥ ജീവിതത്തിലും ഫഹദിന് ചെറുതായി കിറുക്കുണ്ടെന്ന് അയാളുടെ സിനിമകള്‍ കാണുമ്പോള്‍ തോന്നും: ശ്രിയ റെഡ്ഡി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് ശ്രിയ റെഡ്ഡി. ദേശീയ അവാര്‍ഡ് നേടിയ പ്രയദര്‍ശന്‍ ചിത്രം കാഞ്ചീവരത്തിലൂടെയാണ് ശ്രിയ ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പാന്‍ ഇന്ത്യന്‍ ബ്രഹ്‌മാണ്ഡ ചിത്രമായ സലാറില്‍ ശക്തമായ കഥാപാത്രത്തെ ശ്രിയ അവതരിപ്പിച്ചിരുന്നു. മലയാള നടന്‍ ഫഹദ് ഫാസിലിനെക്കുറിച്ച് ശ്രിയ നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

ഫഹദിന്റെ സിനിമകള്‍ പലതും കണ്ടെന്നും അതിലെ അയാളുടെ പെര്‍ഫോമന്‍സ് കാണുമ്പോള്‍ ജീവിതത്തിലും ഫഹദ് എക്‌സന്‍ട്രിക്കാണെന്നു തോന്നുമെന്നാണ് ശ്രിയ പറഞ്ഞത്. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ഫഹദ് മാത്രമല്ല, ഇത്തരത്തിലുള്ള കഥാപാത്രത്തെ ചെയ്യുന്ന നടന്മാരെല്ലാം ജീവിതത്തിലും ഇങ്ങനെയാണെന്നും, അല്ലായെന്ന് പറഞ്ഞാല്‍ അത് നുണയാണെന്നും ശ്രിയ കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് ഫഹദിനെ നേരിട്ട് അറിയില്ല. അയാളുടെ ഏറ്റവും പുതിയ സിനിമയായ ആവേശം കണ്ടു. അത് മാത്രമല്ല, അയാളുടെ ഒട്ടുമിക്ക സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതത്തിലും അയാള്‍ക്കുള്ള എക്‌സന്‍ട്രിക് സ്വഭാവമാണ് സിനിമയില്‍ കാണിക്കുന്നത്. ഫഹദ് മാത്രമല്ല, ഇത്തരത്തില്‍ എക്‌സന്‍ട്രിക് സ്വഭാവമുള്ള കഥാപാത്രം ചെയ്യുന്ന എല്ലാ നടന്മാര്‍ക്കും ഈ സ്വഭാവമുണ്ടാകാന്‍ സാധ്യതയുണ്ട്.

അല്ലായെന്നാണ് അവര്‍ പറയുന്നതങ്കില്‍ അത് നുണയാണ്. കാരണം എല്ലാവര്‍ക്കും അങ്ങനെയൊരു സൈഡ് തീര്‍ച്ചയായും ഉണ്ടാകും. അതില്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ഒരു നടനാകാന്‍ കഴിയില്ല,’ ശ്രിയ പറഞ്ഞു. പവന്‍ കല്യാണ്‍ നായകനാകുന്ന ഓ.ജിയാണ് ശ്രിയ ഇപ്പേള്‍ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം.

Content Highlight: Sriya Reddy saying that she felt Fahad has eccentricities in him after watching his movies

Latest Stories

We use cookies to give you the best possible experience. Learn more