| Wednesday, 23rd May 2012, 12:17 am

ഹം തും എക് കമ്‌റേ മേ ബന്ദ് ഹോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെഹ്ഫില്‍/സരിത കെ വേണു

ചില നേരം ചില ഗാനങ്ങള്‍ വെറുതെ മനസ്സില്‍ വന്നു നിറയും. പിന്നെ അടുത്ത ഗാനം മനസിലേക്ക് വരുന്നത് വരെ നാം അത് മൂളിക്കൊണ്ടും നടക്കും. അത്തരം ഗാനങ്ങള്‍, അവയുടെ പശ്ചാത്തലങ്ങള്‍, അതുപാടിയ ഗായകര്‍, രചിയിതാക്കള്‍, ഗാനസംവിധായകര്‍, അത് പാടി അഭിനയിച്ചവര്‍ തുടങ്ങി ഒരു പാട്ടിനെ സംബന്ധിച്ച് എത്രയെത്ര കാര്യങ്ങളാണ് പറയാനുള്ളത് അല്ലേ!

ഇന്നു അതുപോലെ മനസ്സിലേക്കെത്തിയ ഗാനമാണ് 1973ല്‍ പുറത്തിറങ്ങിയ ബോബി എന്ന ചിത്രത്തിലെ ഹം തും എക് കമ്‌റേ മേ ബന്ദ് ഹോ.. 39 വര്‍ഷമായി  യുവാക്കളുടെ ചുണ്ടുകളില്‍ പലപ്പോഴും കടന്നുവരാറുള്ള ഈ ഗാനം ചിട്ടപ്പെടുത്തിയത് ലക്ഷ്മികാന്ത് പ്യാരേലാലാണ്. 70കളിലെ ഒന്നാന്തരം ഹിറ്റുകളിലൊന്നായ ബോബി എക്കാലത്തെയും മികച്ച പ്രണയകഥകളില്‍ ഒന്നാണ്.

ബോംബെ എന്ന മഹാനഗരത്തിലെ രണ്ടു വ്യത്യസ്ത ക്ലാസില്‍പ്പെട്ട കൗമാരക്കാരുടെ പ്രണയമാണ് രാജ് കപൂര്‍ സംവിധാനം ചെയ്ത ബോബി എന്ന സിനിമയുടെ ഇതിവൃത്തം. ഡിംപിള്‍ കപാഡിയയുടെ ആദ്യത്തെ ചിത്രമായിരുന്നു അത്. ഇന്നത്തെ ഹോട്ട് ഫേവറിറ്റ് രണ്‍ബീര്‍ കപൂറിന്റെ പിതാവ് ഋഷികപൂറാണ് ചിത്രത്തിലെ നായകന്‍. ബാലതാരമായി സിനിമാ പ്രവേശം നടത്തിയ ഋഷിയുടെ ആദ്യത്തെ മുഴുനീളം നായക കഥാപാത്രമായിരുന്നു ബോബിയിലെ രാജാ. ഇതിലെ പ്രകടനത്തിന് അദ്ദേഹത്തിന് ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചപ്പോള്‍, ബോബിയായ ഡിംപിള്‍ കപാഡിയക്ക് മികച്ച നായികയ്ക്കുള്ള അവാര്‍ഡ് ജയ ഭാതുരിയോടൊപ്പം(അഭിമാന്‍) പങ്ക് വയ്‌ക്കേണ്ടിവന്നു.

ബോബി ഒരു ട്രെന്റ് സെറ്ററായിരുന്നു. അതിനുശേഷം ഇന്നുവരെ ഇറങ്ങിയ ചലച്ചിത്രങ്ങളില്‍ ഈ ചിത്രത്തിന്റെ സമ്പന്നന്‍ – പാവപ്പെട്ടവന്‍ എന്ന ആശയം കടമെടുക്കാന്‍ തുടങ്ങി. നിത്യഹരിതങ്ങളായ എട്ടുഗാനങ്ങളാണ് ബോബിയിലുള്ളത്. അതില്‍ ഏറ്റവും പ്രശസ്തമായ ഗാനം “ഹം തും എക് കമ്‌റേ മേ ബന്ദ് ഹോ” ആണെന്നതില്‍ തര്‍ക്കമില്ല. എന്നിരുന്നാലും ആ വര്‍ഷത്തെ മികച്ച ഗായകനുള്ള അവാര്‍ഡ് ലഭിച്ചത് ബോബിയിലെ “ബേഷക് മന്ദിര്‍ മസ്ജിദ് തോഡോ” എന്ന ഗാനം പാടിയ നരേന്ദ്ര ചഞ്ചലിനായിരുന്നു.

ശൈലേന്ദ്രസിങും മന്നാഡേയും ചേര്‍ന്നാലപിച്ച  “നാ മാഗേ സോനാ ചാന്ദീ, നാ മാഗേ ബംഗളാ ഗാഡീ, യെ തോ ഹെ കിസ് കാമ്‌കെ”” യും ശൈലേന്ദ്രസിങും ലതാജിയും മല്‍സരിച്ചു പാടിയ ഝൂട്ട് ബോലെ കവ്വാ കാട്ടെയുമാണ് ബോബിയിലെ എന്റെ പ്രിയ ഗാനങ്ങള്‍.

ഹം തും എക് കമ്‌റേ മേ ബന്ദ് ഹോ

ഝൂട്ട് ബോലെ കവ്വാ കാട്ടെ

ബേഷക് മന്ദിര്‍ മസ്ജിദ് തോഡോ

Latest Stories

We use cookies to give you the best possible experience. Learn more