Kerala News
ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍; ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചുപണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jul 23, 02:08 pm
Saturday, 23rd July 2022, 7:38 pm

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടറായി നിയമിച്ചു. ആലപ്പുഴ ജില്ലയിലാണ് നിയമനം. ഇതുകൂടാതെ വലിയ അഴിച്ചുപണിയാണ് ഐ.എ.എസ് തലപ്പത്ത് നടന്നിട്ടുള്ളത്. തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാകും.

മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എം.ഡിയുടെ ചുമതലയും നവജ്യോത് ഖോസെക്കാണ്. കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടറായി ഹരികിഷോറിനെ നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി രേണു രാജിനെ നിയമിച്ചു. തിരുവനന്തപുരത്ത് ജെറോമിക് ജോര്‍ജ് കളക്ടറാവും. കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടര്‍ രാജമാണിക്യത്തെ റൂറല്‍ ഡെവലപ്മന്റ് കമ്മീഷണറാക്കി. എറണാകുളം കളക്ടറായിരുന്ന ജാഫര്‍ മാലിക് പി.ആര്‍.ഡി ഡയറക്ടറാകും.