| Monday, 2nd December 2024, 12:55 pm

കോടതി കെട്ടിടത്തിന്റെ പടികയറാനാവില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്റെ അഭിഭാഷകന്‍; വിചാരണ താത്ക്കാലികമായി നിര്‍ത്തിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസില്‍ വിചാരണ താത്ക്കാലികമായി നിര്‍ത്തിവെച്ചു. കോടതി കെട്ടിടത്തിന്റെ പടികയറാന്‍ കഴിയില്ലെന്ന പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ അഭിഭാഷകന്റെ ഹരജിയെ തുടര്‍ന്നാണ് വിചാരണ താത്ക്കാലികമായി നിര്‍ത്തിവെച്ചത്.

മുകള്‍നിലയിലെ കോടതിയില്‍ നിന്ന് കേസ് മാറ്റണമെന്നും പടി കയറി മുകളിലേക്ക് വരാന്‍ കഴിയില്ലെന്നുമായിരുന്നു അഭിഭാഷകന്‍ രാമന്‍പിള്ള ആവശ്യപ്പെട്ടത്.

പിന്നാലെ കോടതി, വിചാരണ താത്ക്കാലത്തേക്ക് നിര്‍ത്തിവെക്കുകയും സാക്ഷികള്‍ക്ക് അയച്ച സമന്‍സുകള്‍ തിരിച്ചുവിളിക്കുകയുമായിരുന്നു.

നിലവില്‍ തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഈ കോടതിയില്‍ നിന്ന് താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും കോടതിയിലേക്ക് വിചാരണമാറ്റണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

കോടതി സമുച്ചയത്തിന്റെ രണ്ടാം നിലയിലുള്ള വിചാരണ മുറിയിലേക്ക് എത്താന്‍ തനിക്ക് ശാരീരികമായ ബുദ്ധിമുട്ടുണ്ടെന്നും പടികയറാന്‍ കഴിയില്ലെന്നും കെട്ടിടത്തില്‍ ലിഫ്റ്റ് ഇല്ലെന്നുമാണ് അഭിഭാഷകന്റെ ഹരജിയില്‍ പറയുന്നത്.

ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് 2019 ആഗസ്റ്റ് മൂന്നിനാണ് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ കൊല്ലപ്പെട്ടത്. സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്നു ബഷീര്‍.

Content Highlight: Sriram Venkataraman’s lawyer says he cannot climb the steps of the court building; The trial was adjourned

Latest Stories

We use cookies to give you the best possible experience. Learn more