തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിന് പുതിയ ചുമതല.
ആരോഗ്യവകുപ്പിലാണ് പുതിയ നിയമനം. വകുപ്പിലെ കൊവിഡ് ഡാറ്റാ മാനേജ്‌മെന്റില്‍ നോഡല്‍ ഓഫീസറായാണ് ശ്രീറാമിനെ നിയമിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍ ഏകോപിപ്പിക്കാനാണ് നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
കൊവിഡിന്റെ മൂന്നാം തരംഗം മുന്നില്‍ കണ്ടാണ് സര്‍ക്കാരിന്റെ നടപടി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ശ്രീറാം വെങ്കിട്ടറാമിനെ സര്‍വീസില്‍ തിരികെയെടുത്തത്.
മാധ്യമ പ്രവര്‍ത്തകനായ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. 2019 ഓഗസ്റ്റ് മൂന്നിനാണ് കെ.എം. ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ടത്. മദ്യപിച്ചെത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ചായിരുന്നു ബഷീറിന്റെ മരണം.
റോഡില്‍ തെറിച്ചു വീണ ബഷീറിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരണം സംഭവിച്ചിരുന്നു. ഈ സംഭവം നടക്കുമ്പോള്‍ ശ്രീറാം സര്‍വേ ഡയറക്ടറായിരുന്നു. പിന്നീട് വകുപ്പില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത ഇയാളെ ആരോഗ്യവകുപ്പില്‍ തിരിച്ചെടുക്കുകയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Sriram Venkataraman gets new Appointment in the Department of Health